/kalakaumudi/media/post_banners/f3699c7355811cb69165560a80585e7d5055a01d615d72151a3373881bcc9ecb.jpg)
കുടുംബത്തിലെ കാലം ചെയ്ത കാരണവന്മാര്‍ വച്ചാരാധന നടത്തിയിരുന്നു. പിന്‍ഗാമികള്‍ക്ക് എന്തുകൊണ്ടോ അത് തുടര്‍ന്നുപോകാനായില്ല. ഇപ്പോഴിതാ കുടുംബത്ത് ദുരിതങ്ങളൊഴിയുന്നില്ല. ക്ഷേത്രദര്‍ശനവും വഴിപാടുകളുമൊക്കെ നടത്തുന്നുണ്ട്. എപ്പോഴും ഈശ്വരചിന്തയുമുണ്ട്. പക്ഷേ, നല്ലതെന്തെങ്കിലും വരാനൊരുങ്ങുന്പോള്‍ തടസ്സമുണ്ടാകും. സങ്കടമൊഴിഞ്ഞ കാലമില്ല..എന്ന പരാതി ഇപ്പോള്‍ സാധാരണമാണ്. ഭരദേവതയുടെ അപ്രീതിയാണ് പലപ്പോഴും ജ്യോതിഷികള്‍ കണ്ടെത്തുക. അവര്‍ പ്രതിവിധികള്‍ നിര്‍ദ്ദേശിക്കാറുമുണ്ട്.
പണ്ട് മിക്ക കുടുംബങ്ങളിലും വച്ചാരാധന ഉണ്ടായിരുന്നു. ക്ഷിപ്രകോപികളും ക്ഷിപ്രപ്രസാദികളുമായ ദേവതകളെയാണ് മിക്കകുടുംബക്കാരും ആരാധിച്ചിരുന്നത്. ഇങ്ങനെ വര്‍ഷങ്ങളോളം ഒരു ദേവചൈതന്യത്തെ ആരാധിച്ചിട്ട് പെട്ടെന്ന് അത് നിര്‍ത്തുന്പോള്‍ തീര്‍ച്ചയായും ദോഷമുണ്ടാകും. ജ്ഞാനിയുടെ ഉപദേശപ്രകാരം മാത്രമേ ശീലിച്ചുവന്നതില്‍ നിന്ന് മാറാവൂ. കിട്ടുന്നത് ക
ിട്ടാതായാല്‍ ആരാധനാമൂര്‍ത്തികള്‍ അനിഷ്ടമുണ്ടാക്കും. പൂജകളില്‍ വീഴ്ച വരുത്തിയാലും ഇതു തന്നെയാണ് ഫലം. പുന:പ്രതിഷ്ഠയും മറ്റും നടത്താന്‍ ജ്യോത്സ്യന്മാര്‍ വിധിക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.