/kalakaumudi/media/post_banners/303d0efadcfc3240085313cef614ce37b1a2d42a528b39c318f25e2b1ac28b60.jpg)
പുതുവര്‍ഷം പൊതുവെ ഗുണപ്രദമായിരിക്കും. സാന്പത്തിക ഉയര്‍ച്ച. കീഴ്ജീവനക്കാര്‍ വിശ്വാസത്തോടെ പെരുമാറും. ഉദ്യോഗരംഗത്ത് കീര്‍ത്തിയും യശസ്സും. ശത്രുതയില്‍ കഴിഞ്ഞിരുന്നവര്‍ മിത്രങ്ങളായി മാറും. വിവാഹം മുടങ്ങിയവര്‍ക്ക് വിവാഹം ഉറപ്പിക്കാന്‍ കഴിയും. പരീക്ഷയെഴുതിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ വിജയം നേടും. ചിങ്ങത്തില്‍ ഭാര്യയുടെ കുടുംബസ്വത്ത് അധീനതയില്‍ വരും. സാന്പത്തിക നഷ്ടം ഉണ്ടാകും. ഉദര രോഗത്തില്‍ ബുദ്ധിമുട്ടും. ഭാര്യയുമായി അകന്നു നില്‍ക്കേണ്ടി വരും. കന്നിയില്‍ സന്താന ങ്ങളില്ളാത്തവര്‍ക്ക് സന്താന ലബ്ധി. ഉള്ളവര്‍ക്ക് സന്താനങ്ങളാല്‍ സന്തോഷം. ജീവിതം സുഖവും സന്തോഷവും നിറഞ്ഞതാകും. സര്‍ക്കാരുദ്യോഗസ്ഥന്മാര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടി വരും. തുലാത്തില്‍ സംഗീതം, നൃത്തം, എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശംസയും പാരിതോഷികങ്ങളും ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്കും വക്കീലന്മാര്‍ക്കും വാക്ശരങ്ങളാല്‍ പ്രശംസ. പിതാവിന് ശാരീരിക ബുദ്ധിമുട്ടുകള്‍. വൃശ്ചികത്തില്‍ തൊഴില്‍ രഹിതരായിരുന്നവര്‍ സാന്പത്തിക മേഖലയില്‍ സ്വന്തമായി തൊഴില്‍ രൂപപ്പെടുത്തും. സുഖസൌകര്യങ്ങള്‍ മെച്ചപ്പെടുത്തും. സംഗീതാദികലകള്‍ ആസ്വദിക്കും. ധനുവില്‍ സ്ഥാനമാനങ്ങള്‍ നേടും. സുഖസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. ചെവി, കണ്ണ്, എന്നീ ഇന്ദ്രിയങ്ങള്‍ക്ക് അസുഖം ഉണ്ടാകും. വളരെയധികം യാത്ര വേണ്ടി വരും. മകരത്തില്‍ വ്യാപാരികള്‍ അമിതലാഭം നേടാന്‍ നിയമത്തിനതീതമായും കൌശലത്തോടും പ്രവര്‍ത്തിച്ച് സാന്പത്തിക നഷ്ടം ഉണ്ടാക്കും. ബന്ധുക്കള്‍ വിരോധികളായിത്തീരും. പനി ബാധിക്കും. കുംഭത്തില്‍ സ്ത്രീകളുടെ സഹായത്തോടെ സാന്പത്തിക നേട്ടമുണ്ടാകും. ചിത്രകാരന്മാര്‍, ചിത്രപ്രദര്‍ശനം നടത്തും. ആരോഗ്യം തൃപ്തികരമായിരിക്കില്ള. മീനത്തില്‍ വിശ്വസിച്ചവര്‍ വഞ്ചിക്കും. തൊഴില്‍ നഷ്ടം സംഭവിക്കും. കുടുംബത്തില്‍ ഐശ്വര്യകാര്യങ്ങള്‍ നടക്കും. മേടമാസം പൊതുപ്രവര്‍ത്തകര്‍ ധൈര്യസമേതം പ്രശ്നങ്ങളില്‍ ഇടപെട്ട് അംഗീകാരവും സ്ഥാനമാനങ്ങളും നേടും. വീട്, പുതുക്കിപ്പണിയുകയോ, മോടിപിടിപ്പിക്കുകയോ ചെയ്യും. ശത്രുക്കളുടെ മേല്‍ വിജയം നേടും. ഇടവത്തില്‍ സ്വന്തം സുഖം കണക്കാക്കി പ്രവര്‍ത്തിക്കും. ഉചിതമല്ളാത്ത കാര്യങ്ങള്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. ഭാര്യയും സന്താനങ്ങളുമായി കലഹിക്കും. മിഥുനത്തില്‍ പൊതുകാര്യങ്ങളില്‍ ഏര്‍പ്പെട്ട് സ്വസ്ഥത നഷ്ടപ്പെടും. ഇടയ്ക്കിടെ യാത്ര ചെയ്യേണ്ടി വരും. ധനവ്യയം കൂടിയിരിക്കും. ഉദരരോഗവും ദന്തരോഗവും ബുദ്ധിമുട്ടുണ്ടാക്കും. കര്‍ക്കടകത്തില്‍ ശത്രുക്കളുമായി രമ്യതയിലാകും. സാന്പത്തികം മെച്ചപ്പെടും. ആരോഗ്യസ്ഥിതി അനുകൂലമാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കിട്ടാനുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ ലഭിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളിലെല്ളാം വിജയിക്കും.
പരിഹാരം: ചതയം നാളില്‍ മഹാദേവന് ജലധാരയും ശ്രീദുര്‍ഗ്ഗയ്ക്ക് കടുംപായസവും നിവേദ്യമായി നല്‍കുക. അമാവാസി നാളില്‍ ശിവക്ഷേത്രത്തില്‍ നിന്നും നേടിയ പുണ്യാഹം ശിരസ്സില്‍ തളിക്കുക