/kalakaumudi/media/post_banners/9fcf3b8c60b950d1c7f4f80855781935f4bccc416078051689eef47b3e790bbd.jpg)
ഏറെ പ്രശസ്തവും വിഷ്ണുപ്രീതിക്ക് ഏറ്റവും ഉത്തമവുമായ വ്രതമാണ് ഏകാദശി. ധനുവിലെ കൃഷ്ണപക്ഷഉല്പത്തി ഏകാദശി ധനുമാസത്തിലെ വെളുത്തപക്ഷസ്വര്‍ഗ്ഗവാതില്‍ ഏകാദശി, വൃശ്ചികത്തിലെ ഏകാദശിയായ ഉത്ഥാനഏകാദശി അഥവാ ഗുരുവായൂര്‍ ഏകാദശി എന്നിവ ഏറെ വിശേഷമാണ്. ഏകാദശി ദിവസം പൂര്‍ണ്ണമായും ഉപവസിക്കാം. പകലുറക്കം പാടില്ല. ബ്രഹ്മചര്യനിഷ്ഠ പാലിക്കണം. ദശമിദിവസവും ദ്വാദശിദിവസവും ഉച്ചക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളിലും പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. ചിട്ടയോടെ വ്രതമെടുത്ത് വിഷ്ണു മൂലമന്ത്രം ഗുരുവില്‍ നിന്ന് സ്വീകരിച്ച് ചിട്ടയോടെ ജപിക്കുക. വിഷ്ണു പ്രീതിയിലൂടെ എല്ലാവിധദുരിതങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. ഭൗതിക ജീവിതത്തില്‍ അളവറ്റ ഐശ്വര്യവും അന്ത്യത്തില്‍ മോക്ഷവുമാണ് ഫലം. വ്രതദിനങ്ങള്‍ ഏകാഗ്രതയോടെ വിഷ്ണു മന്ത്രനിരതരായി കഴിയണം. എല്ലാ മാസത്തിലും 2 പക്ഷത്തിലെയും ഏകാദശി വ്രതം പാലിക്കണം
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
