/kalakaumudi/media/post_banners/8148a911454ae1219d3b1df60bf95ad408778ba4203561e464b251ef99a60a6e.jpg)
ആലങ്ങാട്: പ്രശസ്തമായ എരുമേലി പേട്ടതുളളല്‍ ജനുവരി 11ന്. മകരവിളക്ക് തീര്‍ത്ഥാടനത്തിന്‍റെ സുപ്രധാന ചടങ്ങുകള്‍ 11ന് എരുമേലി പേട്ടതുളളലോടെ ആരംഭിക്കും. അന്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ട തുളളല്‍ 11ന് നടക്കും.
അയ്യപ്പ ശരണംവിളിയോടെ ആലങ്ങാട് യോഗം എരുമേലി പേട്ടയ്ക്കു പുറപ്പെട്ടു. ശബരിമല ധര്‍മശാസ്താ ആലങ്ങാട് യോഗത്തിന്‍െറ ആസ്ഥാനമായ ചെന്പോല കളരിയില്‍ നിന്നായിരുന്നുപേട്ടപുറപ്പാട്. ഇതിനു മുന്നോടിയായി നടത്തിയ ധര്‍മസമ്മേളനത്തില്‍ പന്തളം രാജപ്രതിനിധി ശശികുമാരവര്‍മരാജ ഭദ്രദീപം തെളിച്ചു.
വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യോഗം പ്രസിഡന്‍റ് ജി. ഗോപാലകൃഷ്ണപിള്ള അധ്യകഷത വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍, കൊച്ചിദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ഡോ. സുദര്‍ശനന്‍, അംഗം കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, തങ്കപ്പന്‍ ആലങ്ങാട്, എം.കെ. ശശി എന്നിവര്‍പ്രസംഗിച്ചു. തുടര്‍ന്നു കളരിമുറ്റത്തൊരുക്കിയ പന്തലില്‍ ഗുരുസ്വാമി പാനകപൂജ നടത്തി.
കൊടിയും ഗോളകയും വെളിച്ചപ്പാട് കാന്പിള്ളി ശങ്കരന്‍ വേണുഗോപാലിനും പെരിയോന്‍ കുന്നുകര രാജപ്പന്‍ നായര്‍ക്കും കൈമാറി. പൂത്താലത്തിന്‍െറ അകന്പടിയോടെ പുറപ്പെട്ട പേട്ടസംഘത്തിന്
ആലങ്ങാട് കാവില്‍ സ്വീകരണം നല്‍കി. സമ്മേളനം പറവൂര്‍ രാകേഷ് തന്ത്രി ഉദ്ഘാടനം ചെയ്തു. സജീവ്കുമാര്‍ തത്തയില്‍ അധ്യകഷത വഹിച്ചു. എരുമേലി പേട്ടയുടെ ഭാഗമായി ഇന്നു പെരുന്പാവൂര്‍
ധര്‍മശാസ്താ കേഷത്രത്തില്‍ ആലങ്ങാട് യോഗത്തിന്‍െറ വക വിളക്ക് ഉണ്ടാകും. ഒന്‍പതിനു കടപ്പാട്ടൂരിലെ വിളക്കും കഴിഞ്ഞാണു സംഘം എരുമേലിയില്‍ എത്തുക. 11നാണ് ആലങ്ങാട് പേട്ടതുള്ളല്‍.