/kalakaumudi/media/post_banners/c19e8d9204df816ce38872faefbc6846125ae76184a252cd7e98d69a4218efaa.jpg)
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവം ഞായറാഴ്ച രാവിലെ കൊടിയേറ്റോടു കൂടി ആരംഭിച്ചു. 31ന് രാത്രി സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തില്‍ പള്ളിവേട്ട നടക്കും.നവംബര്‍ ഒന്നിന് വൈകിട്ട് ശങ്കുമുഖത്തേക്കുള്ള ആറാട്ട് എഴുന്നള്ളത്തിനു ആറാട്ടിനു ശേഷം ഉത്സവത്തിന് കൊടിയിറങ്ങും.
30ന് രാത്രി 8:30ന് ഉത്സവ ശീവേലിയില്‍ വലിയ കാണിക്ക.തന്ത്രി കരുനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വത്തിലാണ് കൊടിയേറ്റിയത്.തുടര്‍ന്ന് തിരുവമ്പാടിയിലും കൊടിയേറ്റി.കൊടിയേറ്റിനുള്ള കൊടിക്കയര്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ നിന്ന് നേരത്തെ എത്തിച്ചിരുന്നു.
കൊടിയേറ്റിനുശേഷം ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി സുരേഷ് കുമാര്‍ വാര്യമുറക്കാര്‍ക്കും ക്ഷേത്ര കാര്യക്കാര്‍ക്കും ദക്ഷിണ നല്‍കി.ഭരണസമിതി അംഗങ്ങളായ ആദ്യത്യവര്‍മ്മ പ്രൊഫസര്‍ പി .കെ .മാധവന്‍ നായര്‍, നവരാത്രി ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ എസ് .രാജരാജവര്‍മ്മ .മാനേജര്‍ ബി. ശ്രീകുമാര്‍. എട്ടരയോഗം പോറ്റിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഉത്സവ ദിവസങ്ങള്‍ ക്ഷേത്രത്തിലെ ദര്‍ശന സമയത്തില്‍ മാറ്റം ഉണ്ടാകും.
രാവിലെ എട്ടര മുതല്‍ 4 .45 വരെയും ,ആറര മുതല്‍ 7 വരെയും, എട്ടര മുതല്‍ പത്തുവരെയും, വൈകുന്നേരം 5 മുതല്‍ 6 വരെയുമാണ് ദര്‍ശന സമയം.രാവിലെ 9 മുതല്‍ 11 മണിവരെ കാലശാഭിഷേകത്തിന് ദര്‍ശനം അനുവദിക്കും.ആറാട്ട് ദിവസമായ നവംബര്‍ ഒന്നിന് രാവിലെ 8 .30 മുതല്‍ 10 മണി വരെ മാത്രമാണ് ദര്‍ശനം.