/kalakaumudi/media/post_banners/ee01d150eff4fc5cd70afbff9f312a3b11855fa15dacb774e37d8e2562e9bfa6.jpg)
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് കൊടിയേറി.രാജകുടുംബത്തിന്‍റെ കല്പന ലഭിച്ച ശേഷമാണ് ഞായറാഴ്ചരോഹിണി നക്ഷത്രത്തില്‍ ഉത്സവത്തിന് കൊടിയേറിയത്. ഇന്നലെ ശ്രീപത്മനാഭസ്വാമിയുടേയു് ഗോശാലകൃഷ്ണന്‍റെയും കൊടിമരങ്ങളില്‍ കൊടിയേറ്റി. ക്ഷേത്രതന്ത്രി തരണനല്ലൂര്‍ നന്പൂതിരിപ്പാടിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ പെരിയനന്പി വാരിക്കാവ് വാസുദേവന്‍ നാരായണന്‍, പഞ്ചഗവ്യനന്പി രാധാകൃഷ്ണന്‍ രവിപ്രസാദ്, ക്ഷേത്രഭരണസമിതി ചെയര്‍മാന്‍ കെ.ഹരിപാല്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷ് തുടങ്ങിയവര്‍
കൊടിയേറ്റ് ചടങ്ങില്‍ പങ്കെടുത്തു.