/kalakaumudi/media/post_banners/41e39e38296e2e0943e12ccaae6f603aea8c9ddf525084051a1ed0f21f3ccd18.jpg)
നാഗര്കോവില്‍: ശുചീന്ദ്രം സ്ഥാണുമാലയ പെരുമാള്‍ ക്ഷേത്രത്തില്‍ ധനുമാസ ഉത്സവത്തിനുകൊടിയേറി. ഡിസംബര്‍ 25ന് രാവിലെ 7.55~ന് തെക്കേമണ്‍ മഠം സ്ഥാനികര്‍ രഘു നന്പൂതിരിയാണ് കൊടിയേറ്റിയത്. വട്ടപ്പള്ളി മഠം സ്ഥാനികര്‍ ഡോ.ശര്‍്മയുടെ നേതൃത്വത്തില്‍ വിശേഷപൂജകള്‍ നടത്തിയ ശേഷമായിരുന്നു കൊടിയേറ്റ്.
ചടങ്ങില്‍ കന്യാകുമാരി ദേവസ്വം ജോയിന്‍റ് കമ്മിഷണര്‍ അന്‍പുമണി, സ്വാമി പത്മാനന്ദ, എം.പി.വിജയകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി. കോട്ടാര്‍ പട്ടാരിയാര്‍ സമുദായ വിനായകര്‍ ക്ഷേത്രത്തില്‍നിന്നു ശനിയാഴ്ച രാത്രി ഘോഷയാത്രയായിട്ടാണ് ഉത്സവക്കൊടി ശുചീന്ദ്രത്ത് എത്തിച്ചത്.
പത്തുദിവസത്തെ മഹോത്സവത്തില്‍ വിശേഷപൂജകളും ആത്മീയ പ്രഭാഷണങ്ങളും വിവിധ കലാപരിപാടികളും നടക്കും. കോട്ടാര്‍ വലംപുരി വിനായകനും വേളിമല കുമാരസ്വാമിയും മരുങ്കൂര്‍ സുബ്രഹ്മണ്യനും സ്ഥാണുമാലയനേയും ദേവിയെയും ദര്‍ശിക്കുന്ന മക്കള്‍മാര്‍ സന്തിപ്പ് ചൊവ്വാഴ്ച രാത്രി 10.30~ന് നടക്കും.
ഉത്സവച്ചടങ്ങുകളില്‍ പ്രധാനമായ തേരോട്ടം ജനുവരി ഒന്നിനാണ്. രാവിലെ ഒന്പതിനു തേരോട്ടം ആരംഭിക്കും. അന്നു രാത്രി 12~ന് സപ്താവരണച്ചടങ്ങു നടക്കും. രണ്ടിന് പുലര്‍ച്ചെ നാലിന് ആരുദ്ര ദര്‍ശനവും രാത്രി ഒന്പതിന് ആറാട്ടും നടക്കും.