/kalakaumudi/media/post_banners/3c69df475249ae86d77efa6f6325fe01f80a41e9bb707158fa4fd0b90a7588df.jpg)
അഹമ്മദ്നഗറിലെ ഷിര്‍ദ്ദിസായി ബാബാ ക്ഷേത്രത്തില്‍ ഇനി ഭക്തപാദസ്പര്‍ശം ഊര്‍ജ്ജമാകും. ദിവസേന ശരാശരി 50,000 ഭക്തരെങ്കിലും ദര്‍ശനം നടത്താറുളള ബാബയുടെ സന്നിധിയില്‍
പ്രദക്ഷിണവഴിയില്‍ എനര്‍ജി പെഡലുകള്‍ സ്ഥാപിച്ച് ഭക്തരുടെ പാദസ്പര്‍ശമേള്‍ക്കുന്പോള്‍ പ്രവര്‍ത്തിക്കുന്ന ജനറേറ്ററുകളിലൂടെ ക്ഷേത്രത്തിലേക്ക് ആവശ്യമായ വൈദ്യുതി ഉല്പാദിപ്പി
ക്കാനുളള പദ്ധതിയാണ് ക്ഷേത്ര ട്രസ്റ്റ് തയ്യാറാക്കുന്നത്. ഏകദേശം 2000 എനര്‍ജി ടൈലുകള്‍ ആവശ്യമായി വരുമെന്നാണ് കണക്കുകൂട്ടല്‍. ക്ഷേത്രം പൂര്‍ണ്ണമായും പരിസ്ഥിതിസൌഹൃദപരമാകുന്നതിന്‍റെ ഭാഗമായാണിതെന്ന് ഭാരവാഹികള്‍ അറിയിച്ചു. മുംബയ് എനര്‍ജി ഫ്ളോര്‍സാണ് ഈ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. താനെയിലെ മന്‍പോഡയില്‍ പ്രവര്‍ത്തിക്കുന്ന ഇനൊവേഷന്‍സ് ഫോര്‍ മാന്‍ കൈന്‍ഡിന്‍റെ സ്ഥാപകന്‍ അവിനാശ് നിമോന്‍കറാണ് എനര്‍ജി ഫ്ളോര്‍സ് ആവിഷ്ക്കാരം ചെയ്തിരിക്കുന്നത്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
