/kalakaumudi/media/post_banners/8d6a8081b45acf0430e3627f9cfc78031b94c7051daf9247035ecb0b13bbbbb0.jpg)
സര്‍പ്പദോഷമെന്നു കേട്ടാലേ പലര്‍ക്കും പേടിയാണ്. നാഗദൈവങ്ങള്‍ക്ക് അപ്രീതി തോന്നിയാല്‍ കുലത്തിന് തന്നെ ദോഷമെന്നാണ് പഴമക്കാര്‍ പറഞ്ഞുവച്ചത്. അനുഭവത്തലൂടെ പലരും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. കേരളത്തില്‍ നാഗദോഷമകറ്റാന്‍ ഏറ്റവും വിഖ്യാതമായ ക്ഷേത്രം മണ്ണാറശാലയാണ്. അവിടത്തെ അമ്മയുടെ മുന്നില്‍ നിഷ്കളങ്കമായ മനസ്സോടെ പ്രാര്‍ത്ഥ ിച്ചാല്‍ നാഗദോഷമകലുമെന്നാണ് വിശ്വാസം. എന്നാല്‍, കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നാഗദൈവങ്ങളെ ഉപദേവതയായി പ്രതിഷ്ഠിച്ചിട്ടുണ്ട്. ചിലയിടത്ത് പ്രധാനക്ഷേത്രത്തിന്‍റെ ചുറ്റുമത ിലിന് വെളിയില്‍ പ്രത്യേക സ്ഥലത്താണ് സര്‍പ്പദൈവങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
സര്‍പ്പദോഷമകലാനും രോഗശാന്തിക്കും ക്ഷേത്രങ്ങളില്‍ ആയില്യപൂജ നടത്തുന്നത് നന്നാണ്.
സന്താനലബ്ധിക്കും ദീര്‍ഘായുസ്സിനും നൂറും പാലും നല്‍കണം. നാഗദൈവങ്ങള്‍ക്ക് മഞ്ഞള്‍പൊടി സമര്‍പ്പിക്കുന്നത് ദോഷമകറ്റും. മണ്ണാറശാലയിലെ ആയില്യം എഴുന്നളളത്ത് കണ്ടുതൊഴുന്നതും ദോഷമകറ്റാന്‍ ഉത്തമമാണ്. അഭീഷ്ടസിദ്ധിയുമുണ്ടാകും.
സര്‍പ്പത്തെ സ്വപ്നം കണ്ടാല്‍ വെളളിയാഴ്ചകളില്‍ ക്ഷേത്രദര്‍ശനം നടത്തി നാഗദൈവങ്ങള്‍ക്ക് എണ്ണ വാങ്ങി സമര്‍പ്പിക്കണം.