/kalakaumudi/media/post_banners/42d51a33f6005ce655b3f2c9bb89adc94ae08d205163e21fbc6f12f1f77c9cf2.jpg)
ചിങ്ങം മുതല്‍ ധനുമാസം വരെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണെങ്കിലും മകരം മുതല്‍ കര്‍ക്കടകം വരെ സന്തോഷഭരിതവും ഗുണപരവുമായി കാണുന്നു. സര്‍ക്കാരില്‍ നിന്നും ഗുണപരമായ ആനുകൂല്യങ്ങള്‍ ലഭിക്കും. ഈശ്വരാനുഗ്രഹം എല്ളാ കാര്യങ്ങളിലും ഉണ്ടാകും. ഉന്നതന്മാരുടെ സഹായവും ഉപദേശങ്ങളും അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയും. സന്താനങ്ങളെക്കൊണ്ട് സന്തോഷം അനുഭവിക്കും. ബന്ധുക്കള്‍ മൂലം ബുദ്ധിമുട്ടുകള്‍. ചിങ്ങത്തില്‍ യാത്രാമദ്ധ്യേ അപകടത്തിനു സാദ്ധ്യതയുള്ളതിനാല്‍ സൂക്ഷിക്കണം. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സാന്പത്തികമായും അത്ര മെച്ചമായിരിക്കില്ള. മുന്‍കോപം നിയന്ത്രിക്കണം. കന്നിയില്‍ സാന്പത്തികമായി നേട്ടമുണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങളെല്ളാം ഭംഗിയായി ചെയ്യുന്നതിന് സാധിക്കും. മത്സര പരീക്ഷകളില്‍ വിജയിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ കിട്ടും. വഞ്ചിതനാകാതെ സൂക്ഷിക്കണം. തുലാത്തില്‍ ഗൃഹത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.വസ്തുവും വീടും സന്പാദിക്കുന്നതിന് കഴിയും. അലങ്കാരവസ്തുക്കളില്‍ താല്പര്യം കാണിക്കും. ശത്രുക്കളും മിത്രങ്ങളാകും. ഭാര്യയുമായി കലഹിക്കും. ഉദരരോഗമോ നയനരോഗമോ ഉണ്ടാകും. വൃശ്ചികത്തില്‍ ഭാര്യയുമായുള്ള അകല്‍ച്ച വര്‍ദ്ധിക്കുക നിമിത്തം സന്താനങ്ങളുമായും പിണങ്ങും. സഹോദരങ്ങളുടെ സഹായം ലഭിക്കും. ധനുവില്‍ മാനസികപ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടനുഭവിക്കും. സാന്പത്തിക നഷ്ടവും മാനഹാനിക്കും യോഗം. അന്യരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് ബുദ്ധിമുട്ടുകള്‍ വലിച്ചു വയ്ക്കും. പൊതുപ്രവര്‍ത്തകര്‍ വാക്സാമര്‍ത്ഥ്യത്താല്‍ ബുദ്ധിമുട്ടുകളില്‍ നിന്നും രക്ഷനേടും. മകരത്തില്‍ ഭാര്യയുടെ ഉന്നമനത്തില്‍ അഭിമാനിക്കും. പരീക്ഷകളില്‍ വിജയം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് അനുകൂല ഫലം കിട്ടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലമാറ്റം ഉണ്ടാകും. കുംഭത്തില്‍ സ്ത്രീകളുടെ സഹായത്താല്‍ സാന്പത്തികനില മെച്ചപ്പെടുത്തും. സാഹിത്യപ്രവര്‍ത്തകര്‍ക്ക് അംഗീകാരങ്ങളും പാരിതോഷികങ്ങളും ലഭിക്കും. സന്താനങ്ങളെക്കൊണ്ട് സന്തോഷകരമായ നിമിഷങ്ങള്‍ അനുഭവിക്കും. മീനത്തില്‍ ഉദ്യോഗസംബന്ധമായി നിയമനടപടികള്‍ നേരിടേണ്ടിവരും. ഭാര്യയുമായി കലഹിക്കുകയും അതില്‍ ദു:ഖിക്കുകയും ചെയ്യും. സന്താനങ്ങളുടെ സഹായം ലഭിക്കും. മേടത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് അനുകൂല സമയമാകുന്നു. സ്വവാക് സാമര്‍ത്ഥ്യത്താല്‍ സ്ഥാനമാനങ്ങള്‍നേടിയെടുക്കും. ഇടവമാസത്തില്‍ തൊഴിലില്‍ വളരെയധികം സാമര്‍ത്ഥ്യം കാണിക്കും. ഉന്നതരുടെ പ്രശംസയും പാരിതോഷികങ്ങളും ലഭിക്കും. കുടുംബത്തില്‍ സുഖവും സ്വസ്ഥതയും ഉണ്ടാകും. അച്ഛന്‍റെ കുടുംബസ്വത്ത് കിട്ടും. മിഥുനത്തില്‍ നിര്‍ഭയനായി തന്‍റെ പ്രവര്‍ത്തികള്‍ ചെയ്യും. കലാകാരന്മാര്‍ക്കും കന്പ്യൂട്ടര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂലസമയമാണ്. വ്യാപാരികള്‍ക്കും വൈദികരംഗത്തു പ്രവൃത്തിക്കുന്നവര്‍ക്കും നല്ള സമയമാണ്. കര്‍ക്കടകത്തില്‍ സാന്പത്തിക നഷ്ടവും ബന്ധുക്കളുടെ വിരോധവും ഉണ്ടാകും. പനി മുതലായ രോഗങ്ങള്‍ പിടിപെട്ട് ബുദ്ധിമുട്ടും. കുടുംബത്തെ വിട്ട് മാറി നില്‍ക്കേണ്ടതായി വരും. രക്തസമ്മര്‍ദ്ദം കൂടും. മാസാവസാനത്തോടു കൂടി സാന്പത്തികനില മെച്ചപ്പെടും.
പരിഹാരം: ആയില്യം നാളില്‍ നാഗര്‍ക്ക് നൂറും പാലും നല്‍കുക. മഹാവിഷ്ണുവിന് അര്‍ച്ചനയും മാസത്തില്‍ ഒരു ശനിയാഴ്ച ശാസ്താക്ഷേത്ര ദര്‍ശനവും ശാസ്താവിന് നീരാജനവും വഴിപാടായി നല്‍കുക.