/kalakaumudi/media/post_banners/0921ab79e0366ec0b419ac0bea4e989649d8d3e7a869aecd827b07a1b9d02177.jpg)
കൊടകര: ശബരിമല മേല്‍ശാന്തിയായി എ.വി.ഉണ്ണികൃഷ്ണന്‍ നന്പൂതിരി തിരഞ്ഞെടുക്കപ്പെട്ട വിവരമറിഞ്ഞതുമുതല്‍ കൊടകര അഴകംമംഗലത്ത് അഴകത്തുമനയിലേക്ക് സന്ദര്‍ശകരുടെയും അഭിനന്ദനസന്ദേശങ്ങളുടെയും പ്രവാഹമാണ്. എന്നാല്‍ ഇതിലൊന്നും ആവേശം കൊളളാതെ ശബരീശന് പൂജ ചെയ്യാനുളള നിയോഗം ലഭിച്ചതിന്‍റെ ധന്യതയിലാണ് അഴകത്തുമനയില്‍ വിഷ്ണു നന്പൂതിരിയുടെ മകന്‍ എ.വി.ഉണ്ണികൃഷ്ണന്‍ നന്പൂതിരി.എല്ലാം ഈശ്വരകൃപയെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ബി.ഡി.ദേവസി എംഎല്‍എ, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ആര്‍.പ്രസാദന്‍ തുടങ്ങിയവര്‍ നേരിട്ടെത്തി അഭിനന്ദനമറിയിച്ചു. ശ്രീ ശ്രീ രവിശങ്കര്‍, കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എംഎല്‍എ, മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, ശബരിമലയിലെ തന്ത്രി കണ്ഠരര് രാജീവര് തുടങ്ങിയ നൂറുകണക്കിനു പേര്‍ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു.
ചേലാമറ്റം കപ്ളിങ്ങാട്ട് മനയില്‍ പ്രസന്ന അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: വിഷ്ണു നന്പൂതിരി, ഡോ. വാസുദേവന്‍ നന്പൂതിരി (ഔഷധി, കുട്ടനെല്ളൂര്‍). സഹോദരങ്ങള്‍: തൃപ്രയാര്‍ മുന്‍ മേല്‍ശാന്തി നാരായണന്‍ നന്പൂതിരി, കോഴിക്കോട് കുഴിപ്പുറത്ത് ഇല്ളം ആര്യാദേവി അന്തര്‍ജനം, മാള പാലക്കുളത്ത് ഇല്ളം സരസ്വതി അന്തര്‍ജനം, അന്നമനട ആശാന്‍കോടത്ത് ഇല്ളത്ത് ശ്രീദേവി അന്തര്‍ജനം, പുത്തന്‍ചിറ താന്നിയില്‍ പാര്‍വതി അന്തര്‍ജനം.