/kalakaumudi/media/post_banners/8f3a75d496ed9f4cbdd0934fb821227ecc5c0eee75b043d9ce55b39221fab730.jpg)
പുതുവര്‍ഷം പൊതുവെ അനുകൂലമായിരിക്കും. തൊഴില്‍രംഗത്ത് ശോഭനീയമായ അവസ്ഥയായിരിക്കും. ആജ്ഞാനുവര്‍ത്തികളായി കീഴ്ജീവനക്കാരുണ്ടാകും. ധനപരമായി ഉയര്‍ച്ചയുണ്ടാകും. കുടുംബത്തില്‍ സുഖവും സംതൃപ്തിയും നിറഞ്ഞു നില്‍ക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ഉന്നതസ്ഥാനങ്ങള്‍ ലഭിക്കും. സ്വന്തം അഭിപ്രായങ്ങള്‍ മാനിക്കപ്പെടും. ഭുസ്വത്ത് വാങ്ങാന്‍ സാധിക്കും. ചിങ്ങത്തില്‍ ആരോഗ്യം തൃപ്തികരമായിരിക്കും. അഭീഷ്ടങ്ങള്‍ സാധിച്ചെടുക്കാന്‍ കഴിയും. ഉന്നതസ്ഥാനലബ്ധിയും മറ്റുള്ളവരുടെ ബഹുമാനവും ലഭിക്കും. ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യും. കന്നിയില്‍ ദീര്‍ഘനാളായി മനസ്സില്‍ ഉണ്ടായിരുന്ന ആഗ്രഹം സാധിക്കും. സാന്പത്തിക നഷ്ടം ഉണ്ടാകും. ബന്ധുക്കളുമായി കലഹിക്കും. വിദേശയാത്രയ്ക്ക് യോഗമുണ്ട്. ശാരീരികബുദ്ധിമുട്ടുകള്‍ ഉണ്ടാകും. തുലാത്തില്‍ നഷ്ടപ്പെട്ട ധനം തിരികെ കിട്ടും. കുടുംബത്തില്‍ സ്വസ്ഥതയും മനസ്സന്തോഷവും ഉണ്ടാകും. സംഭാഷണത്തിലെ ചാതുര്യം മൂലം മറ്റുള്ളവര്‍ അനുകൂലമായിത്തീരും. യാത്രാവേളയില്‍ അപകടസാദ്ധ്യത കാണുന്നു. വൃശ്ചികത്തില്‍ സംഗീതം, നൃത്തം എന്നിവയില്‍ പ്രാഗത്ഭ്യം തെളിയിക്കും. കുടുംബത്തില്‍ സ്വരചേര്‍ച്ചയില്ളായ്മ ഉണ്ടാകും. അനാവശ്യ ചിന്തകളാല്‍ മനസ്സ് കലുഷിതമായിരിക്കും. വഞ്ചിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. ധനുവില്‍ മനസ്സിനു സന്തോഷപ്രദമായ അനുഭവങ്ങള്‍ ഉണ്ടാകും. സഹോദര സഹായം ഉണ്ടാകും. നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും പാരിതോഷികങ്ങളും ലഭിക്കും. വീടുവാങ്ങുകയോ ഉള്ളവീട് മോടിപിടിപ്പിക്കുകയോ ചെയ്യും. ശത്രുക്കളുമായി സന്ധി ചെയ്യും. മകരത്തില്‍ ഉന്നതവിദ്യാഭ്യാസം ചെയ്യുന്നവര്‍ക്ക് പ്രശ്സതവിജയം ലഭിക്കും. കൌശലമനോഭാവത്താല്‍ എതിരാളികളെയും അനുകൂലമാക്കാന്‍ കഴിയും. മാതാവിന് അസുഖം ഉണ്ടാകും. ഭാര്യയുമായി പിരിഞ്ഞു നില്‍ക്കേണ്ടി വരും. കുംഭത്തില്‍ സ്ത്രീകളുടെ സഹായത്താല്‍ സാന്പത്തികനില മെച്ചപ്പെടുത്തും. സാഹിത്യകാരന്മാര്‍ക്ക് സ്വന്തം സൃഷ്ടികള്‍ പ്രസിദ്ധപ്പെടുത്താന്‍ കഴിയും. ഭാര്യയുമായി കലഹിക്കും. നയനരോഗം ഉണ്ടാകും. മീനത്തില്‍ തൊഴില്‍ രംഗത്ത് നന്നേ ശോഭിക്കും. ജലസന്പത്ത് യഥേഷ്ടം അനുഭവയോഗ്യമാകും. ഇഷ്ടജനങ്ങളുടെ വേര്‍പാടില്‍ ദു:ഖിക്കും. മേടത്തില്‍ നേതാക്കന്മാര്‍ വാക്ധോരണിയാല്‍ ജനങ്ങളെ കയ്യിലെടുക്കും. ധനനഷ്ടവും മാനഹാനിയും ഉണ്ടാകാന്‍ സാധ്യത. വാഹനാപകടം കരുതിയിരിക്കണം. ഇടവത്തില്‍ സര്‍ക്കാരില്‍ നിന്നും പ്രതികൂല ഉത്തരവുകള്‍ ലഭിക്കും. കുടുംബത്തിലും സുഹൃത്തുക്കളുമായും കലഹമുണ്ടാകും. പൊതുപ്രവര്‍ത്തകര്‍ ജനവിരോധം സന്പാദിക്കും. മിഥുനത്തില്‍ ഭാര്യയുടെ കുടുംബസ്വത്ത് ലഭിക്കും. കര്‍ക്കടകത്തില്‍ കര്‍മ്മരംഗത്ത് വളരെയധികം ശോഭിക്കും. ഉന്നതരുടെ പ്രശംസ നേടും. കുടുംബത്തില്‍ സുഖവും സ്വസ്ഥതയും അനുഭവപ്പെടും.
പരിഹാരം: മഹാദേവന് ജലധാരയും പിന്‍വിളക്കും. ഗണപതിയ്ക്ക് കൂട്ടുഗണപതിഹോമം എന്നിവ ചോതി നാളില്‍ നടത്തുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
