/kalakaumudi/media/post_banners/79384ce5700c1ac100b85171e1c9e5f7e88505d08908082d2bd1b948e0f115b3.jpg)
സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്നവരും അതിനുവേണ്ടി അക്ഷീണം യത്നിക്കുന്നവരുമുണ്ട്. ജാതകത്തില്‍ ചില ഗ്രഹങ്ങളുടെ നില നോക്കിയാല്‍ സര്‍ക്കാര്‍ ജോലിക്ക് യോഗമുണ്ടോ ഇല്ലയോ എന്നറിയാം. ധനു, മീനം, മകരം , കര്‍ക്കടകം ഈ രാശികളിലൊന്നില്‍ കുജന്‍ നിന്നാല്‍ സര്‍ക്കാര്‍ ജോലി ലഭിക്കാനുളള സാധ്യതയേറെയാണ്.
ധനു,മേടം രാശികളിലൊന്നില്‍ ആദിത്യന്‍ നിന്നാലും കന്നി,ധനു രാശികളിലൊന്നില്‍ ബുധന്‍ നിന്നാലും സര്‍ക്കാര്‍ ജോലി ലഭിക്കും. ധനു,മീനം, വൃശ്ചികം, ചിങ്ങം രാശികളിലൊന്നില്‍ വ്യാഴം നിന്നാലും സര്‍ക്കാര്‍ ശന്പളം വാങ്ങാന്‍ യോഗമുണ്ട്. മകരം മീനം,ധനു രാശികളിലൊന്നില്‍ ശനി സ്ഥിതിചെയ്താലും വൃശ്ചികം, മകരം രാശികളിലൊന്നില്‍ ചന്ദ്രന്‍ നിന്നാലും ഇടവം, മിഥുനം രാശികളിലൊന്നില്‍ ശുക്രന്‍ നിന്നാലും സര്‍ക്കാര്‍ ജോലിക്ക് യോഗമുണ്ട്.