50000 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ഗ്രീന്‍ വാല്‍നക്ഷത്രം ഭൂമിയെ സമീപിക്കുന്നു

ഹിമയുഗകാലത്ത് ഭൂമിയ്ക്ക് സമീപമെത്തിയ ഉല്‍ക്ക വീണ്ടും സമീപിക്കുന്നു.

author-image
Shyma Mohan
New Update
50000 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ഗ്രീന്‍ വാല്‍നക്ഷത്രം ഭൂമിയെ സമീപിക്കുന്നു

ഹിമയുഗകാലത്ത് ഭൂമിയ്ക്ക് സമീപമെത്തിയ ഉല്‍ക്ക വീണ്ടും സമീപിക്കുന്നു.

C/2022 E3(ZTF) എന്നുപേരിട്ടിരിക്കുന്ന ഈ ഉല്‍ക്ക സൂര്യന്റെ 16 കോടി കിലോമീറ്റര്‍ അടുത്തുവരെയെത്തും. സൂര്യനെ വലംവെച്ച ശേഷമുള്ള യാത്രയില്‍ ഭൂമിയോട് 4.2 കോടി കിലോമീറ്റര്‍ വരെ അകലത്തിലാകും സഞ്ചാരം.

സൂര്യനോട് അടുത്തുവരുന്ന സമയത്ത് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവില്ല. ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് നിരീക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ പിന്നീട് കൂടുതല്‍ വ്യക്തതയോടെയും ഭൂമിയോട് അടുത്തും സഞ്ചരിക്കുന്ന ഈ ഉല്‍ക്കയെ രാത്രികാലങ്ങളില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവും.

50000 വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ഈ ഉല്‍ക്കയുടെ സൂര്യന് ചുറ്റുമുള്ള ഭ്രമണം പൂര്‍ത്തിയാകുകയെന്നാണ് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബ്‌സ് അറിയിക്കുന്നത്. അതുകൊണ്ടാണ് നേരത്തെ ഭൂമിയോട് ഏറ്റവും അടുത്ത് ഈ ഉല്‍ക്ക വന്നപ്പോള്‍ ഇവിടെ ഹിമയുഗമായിരിക്കുമെന്ന് ഗവേഷകര്‍ കണക്കുകൂട്ടി പറയുന്നത്. ആദ്യകാല ഹോമോസാപിയന്‍സും നിയാഡര്‍താലുകളും അന്ന് ഭൂമിയില്‍ വസിച്ചിരുന്നു. ഭൂമിയോട് ഏറ്റവും അടുത്ത് C/2022 E3(ZTF) എത്തുക ഫെബ്രുവരി 2നാണ്. ഈ ദിവസത്തോട് അടുപ്പിച്ച ദിവസങ്ങളിലായിരിക്കും ഉല്‍ക്കയെ പരമാവധി തെളിച്ചത്തില്‍ കാണാനാകുക. ജനുവരി അവസാനത്തിലും ഫെബ്രുവരിയുടെ തുടക്കത്തിലും സാധാരണ ബൈനോക്കുലറുകള്‍ കൊണ്ടും ചെറു ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചും കാണാനാകും. പുലര്‍ച്ചെയാകും തിളക്കത്തോടെ കാണാനാകുക.

ഉല്‍ക്ക ഭൂമി സന്ദര്‍ശിക്കാനെത്തുന്ന ദിവസങ്ങളിലെ അമാവാസി ജനുവരി 21നാണ് ഇരുണ്ട ആകാശത്ത് കൂടുതല്‍ തെളിച്ചത്തില്‍ കാണാനാവും എന്നതിനാല്‍ ഈ ദിവസങ്ങളോട് ചേര്‍ന്നുള്ള രാത്രികളില്‍ ഉല്‍ക്കയെ കാണാനുള്ള സാധ്യത കൂടുതലാണ്.

Green Comet