/kalakaumudi/media/post_banners/a28a13829665b19d68dc6f71a483ee4a0df333b3844a6221933c61b5d4c4b326.jpg)
ശനിപുത്രനാണ് ഗുളികന്‍. ഗുളികന് സ്വാധീനമുളള സമയമാണ് ഗുളികകാലം. ഗുളികകാലത്ത് പറയുന്നത് സംഭവിക്കും എന്നൊരു വിശ്വാസമുണ്ട്. നാവില്‍ ഗുളികന്‍ നില്‍ക്കുന്പോള്‍ എന്ന പ്രയോഗം ആ വിശ്വാസത്തില്‍ നിന്നുണ്ടായതാണ്. എന്നാല്‍, ഗുളികകാലം ദോഷകാലമല്ല. കടബാധ്യത തീര്‍ക്കുക, ഗൃഹനിര്‍മ്മാണത്തിന് തൂണുനാട്ടുക, വിളവ് കൊയ്യുക, വ്യാപാരം തുടങ്ങുക, ഗൃഹപ്രവേശനം, ദാനധര്‍മ്മങ്ങള്‍, പത്തായംനിറയ്ക്കല്‍ എന്നിവയ്ക്ക് ഗുളികകാലം ഉത്തമമാണ്.