/kalakaumudi/media/post_banners/726f4e347eeb44f25c486b0675c9a5a872645bf484b0293abeaf30939a798c84.jpg)
ഗുരുവായര്‍ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമംഗലപ്രശ്നം നടത്താന്‍ തീരുമാനമായി. കഴിഞ്ഞ ഭരണസമിതി നടത്തിയ താംബൂലപ്രശ്നപ്രകാരം ഒരു വര്‍ഷത്തിനുളളില്‍ അഷ്ടമംഗലപ്രശ്നം നടത്തണമെന്ന് വിധിച്ചിരുന്നു. തുടര്‍ന്നാണ് തീരുമാനം. മാത്രമല്ല, ക്ഷേത്രത്തില്‍ 1000 രൂപയുടെ നെയ്വിളക്ക് ശീട്ടാക്കുന്നവര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ തൊഴാനുളള സൌകര്യമൊരുക്കുന്ന കാര്യവും പരിഗണനയിലാണ്. നിലവില്‍ 4500 രൂപയുടെ നെയ്വിളക്ക് ശീട്ടാക്കിയാല്‍ അഞ്ചുപേര്‍ക്ക് വരിയില്‍ നില്‍ക്കാതെ തൊഴാനുളള അനുമതി നല്‍കുന്നുണ്ട്. ഒറ്റയ്ക്ക് വരുന്നവര്‍ക്കും ഈ സൌകര്യം ലഭിക്കുന്നതിനാണ് 1000 രൂപയുടെ നെയ്വിളക്കിന്‍റെ കാര്യം പരിഗണിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഏതെങ്കിലും ഒരു വിഷയത്തിനു ജ്യോതിഷിയുടെ അടുത്തുചെന്നു കവിടി വച്ചു ചെയ്യുന്നതു ഒറ്റരാശി പ്രശ്നമെന്നും കുറച്ചുകൂടി വിസ്തരിച്ചു വിശകലനം ചെയ്യുന്നതു താംബൂലപ്രശ്നമായും വളരെ വിസ്തരിച്ചു തലമുറകള്‍ക്കു മുന്‍പു മുതലുള്ള ദോഷഹേതുക്കള്‍ ഒന്നില്‍ കൂടുതല്‍ ദൈവജ്ഞന്മാര്‍ കൂടി ചര്‍ച്ച ചെയ്തു കൃത്യമായി നിര്‍ണ്ണയിച്ചു പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിന് അഷ്ടമംഗലപ്രശ്നമെന്നും പറയുന്നു.