യാഗശാലയായി അരുവിപ്പുറത്തെ ഹോമ മന്ത്ര യജ്ഞം

ആര്യ സമാജക്കാരനായ പണ്ഡിറ്റ് ഋഷിറാം ശിവഗിരിയില്‍ ഗുരുവിനെ സന്ദര്‍ശിച്ചപ്പോള്‍ യജ്ഞത്തിന് വേണ്ടി ഗുരു രചിച്ചതാണെന്നും കരുതുന്നു.

author-image
parvathyanoop
New Update
യാഗശാലയായി അരുവിപ്പുറത്തെ ഹോമ മന്ത്ര യജ്ഞം

135-ാമത് അരുവിപ്പുറം പ്രതിഷ്ഠാ വാര്‍ഷികത്തോടും,ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് ചരിത്രത്തില്‍ ആദ്യമായി അരുവിപ്പുറത്ത് ഹോമമന്ത്ര യജ്ഞത്തിന് തുടക്കമിട്ടു.

ഇന്നലെ വെളുപ്പിന് 5ന് ആരംഭിച്ച ഹോമമന്ത്ര യജ്ഞത്തില്‍ പങ്കെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിന് ഭക്തര്‍ എത്തി. ആറര മണിക്കൂറോളം നീണ്ടു നിന്ന യജ്ഞത്തിന് അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നേതൃത്വം നല്‍കി.

യജ്ഞത്തിന് ശേഷം കലശാഭിഷേകത്തോടെയാണ് ചടങ്ങുകള്‍ അവസാനിച്ചത്.ശ്രീനാരായണ ഗുരുദേവന്‍ രചിച്ച ഹോമ മന്ത്രം ഒരു ലക്ഷത്തി എട്ട് തവണ ചൊല്ലി 27 മഹാ ഹോമകുണ്ഡങ്ങളില്‍ 250 പുരോഹിതര്‍ സമിത്തുകള്‍ ഹോമിച്ചു.

ആയിരങ്ങള്‍ അത് ഉരുവിട്ടതോടെ, അരുവിപ്പുറം യാഗശാലയായി.മനുഷ്യന്റെ ഭൗതികവും ആദ്ധ്യാത്മികവുമായ ഉന്നമനത്തിന് വേണ്ടിയാണ് ഗുരുദേവന്‍ നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹോമമന്ത്രം രചിച്ചത്.

ഗുരുദേവന്‍ നിരവധി കൃതികള്‍ മലയാളത്തിലും സംസ്‌കൃതത്തിലും തമിഴിലും രചിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഈ ഹോമ മന്ത്രം.

ജ്യോത്സ്യന്റെ ചാര്‍ത്ത് പ്രകാരം വലിയ പണച്ചെലവുളള ഹോമം നടത്താന്‍ ബുദ്ധിമുട്ടായ കുടുംബങ്ങളുടെ ആവശ്യ പ്രകാരമാണ് ഗുരു ഹോമ മന്ത്രം രചിച്ചതെന്നാണ് കരുതപ്പെടുന്നത്.

ആര്യ സമാജക്കാരനായ പണ്ഡിറ്റ് ഋഷിറാം ശിവഗിരിയില്‍ ഗുരുവിനെ സന്ദര്‍ശിച്ചപ്പോള്‍ യജ്ഞത്തിന് വേണ്ടി ഗുരു രചിച്ചതാണെന്നും കരുതുന്നു.

ഹോമമന്ത്രം

ഓം അഗ്‌നേ തവ യത്തേജ: തത് ബ്രാഹ്മം

അതസ്ത്വം പ്രത്യക്ഷം ബ്രഹ്മാസ്മി

ത്വദീയാ ഇന്ദ്രിയാണി

മനോബുദ്ധിരിതി സപ്തജിഹ്വാഃ

ത്വയി വിഷയാഃ ഇതിസമിധോ ജുഹോമി.

അഹമിത്യാജ്യം ജുഹോമി

ത്വം നഃ പ്രസീദ പ്രസീദ

ശ്രേയശ്ച പ്രേയശ്ച പ്രയഛ സ്വാഹാം.

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

Mantra Yajna Aruvipuram