/kalakaumudi/media/post_banners/7b6ed07f49cd034a0e354d544531ecd955b99cd63a14468a435cebcbbdb927b5.jpg)
പുതിയ ഭവനത്തിലേക്ക് താമസം മാറുന്ന ചടങ്ങാണ് ഗൃഹപ്രവേശനം. ശേഷം കുടുംബത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് ഈ ഭവനവുമായി ബന്ധമുണ്ടായിരിക്കും. ഗൃഹപ്രവേശദിവസം അതിരാവിലെതന്നെ ഗൃഹം വൃത്തിയാക്കണം. പുണ്യാഹം തളിച്ച് ശുദ്ധിവരുത്തണം. വീടും പരിസരവും കുരുത്തോലയും, പൂക്കളും കൊണ്ട് അലങ്കരിക്കണം. തുടര്‍ന്ന് ക്ഷേത്ര തന്ത്രിയെകൊണ്ട് ഗണപതിഹോമം ചെയ്യണം. ഗൃഹത്തിലെ പ്രധാന വാതിലിനു മുന്നിലായി നിറപറയും, നിലവിളക്കും വയ്ക്കണം. കൃത്യമുഹൂര്‍ത്തത്തില്‍ തന്നെ ഗൃഹനാഥ നിലവിളക്കു കൊളുത്തേണ്ടതാണ്. ദീപം തെളിയിച്ചശേഷം കുടുംബാംഗങ്ങളോടും, അതിഥികളോടുമൊത്ത് ഗൃഹനാഥ വീടിനെ പ്രദിക്ഷണം വയ്ക്കണം. പാല്‍ നിറച്ച കുടവുമായി ഒരു കുടുംബാംഗം കൂടെയുണ്ടാകണം. പ്രദക്ഷിണശേഷം വലതു കാല്‍വച്ച് ഗൃഹത്തിനകത്തേക്ക് പ്രവേശിക്കുന്ന ഗൃഹനാഥ വിളക്ക് കിഴക്ക് ദര്‍ശനമായി പൂജാമുറിയില്‍ വയ്ക്കണം. കുടുംബദേവതയുണ്ടെങ്കില്‍ ഉണ്ടെങ്കില്‍ അവരെ ആദ്യം സ്മരിക്കണം. അതിനുശേഷം ഇഷ്ടദേവതയെ സ്മരിക്കണം. തുടര്‍ന്ന് അടുക്കളയില്‍ പ്രവേശിക്കുന്ന ഗൃഹനാഥ ഹോമകുണ്ഡത്തില്‍ നിന്നും എടുക്കുന്ന തീ കൊണ്ട് പാല് കാച്ചണം. പാല് തിളച്ച് തൂവണം. അതിനുശേഷം ഗൃഹനാഥനും ഗൃഹനാഥയും ചേര്‍ന്ന് പാല്‍ക്കലമിറക്കിവച്ച് മൂന്നുസ്പൂണ്‍ പാല് അഗ്നിദേവന് സമര്‍പ്പിക്കണം. ശേഷം അതിഥികള്‍ക്കായുള്ള സദ്യ ആരംഭിക്കാം.