/kalakaumudi/media/post_banners/cfdf437c1a71c4887ecfebf2726b4af8ca5f15d99ff675a8f7fd0b18ed266158.jpg)
എന്തൊക്കെയുണ്ടെങ്കിലും ഒരു നിറവില്ലാത്തതുപോലെ. വീട്ടമ്മമാരുടെ ഈ ആവലാതിക് അവര്‍ക്കു തന്നെ പരിഹാരം കാണാവുന്നതേയുളളു. രാവിലെ കുളിച്ച് ശുദ്ധിയായി മാത്രം അടുക്കളയില്‍ പ്രവേശിക്കുക. അത് അന്നദാതാവായ ശ്രീഭഗവതിയെ പ്രസാദിപ്പിക്കും. പണ്ടുകാലത്ത് തറവാട്ടുമങ്കകള്‍ കുളിക്കാതെ അടുക്കളയില്‍ പ്രവേശിച്ചിരുന്നില്ലെന്നത് ഓര്‍ക്കണം. കുളികഴിഞ്ഞ് പ്രാര്‍ത്ഥിച്ച് വൃത്തിയാക്കിയ അടുപ്പു കത്തിച്ച് അതില്‍ തേങ്ങാപ്പൂളും ശര്‍ക്കരയും അല്‍പം നെയ്യും ഗണപത ിയെ ധ്യാനിച്ച് ഹോമിക്കണം. ഇതാണ് ചെംഗണപതി ഹോമം. നിത്യവും (അശുദ്ധിസമയത്തൊഴികെ) വീട്ടമ്മമാര്‍ക്ക് ചെയ്യാവുന്ന ഹോമമാണിത്. ഇങ്ങനെ ചെയ്താല്‍ വീട്ടില്‍ സര്‍വ്വൈശ്വര്യങ്ങള ും നിറയുമെന്നാണ് വിശ്വാസം.