/kalakaumudi/media/post_banners/89ec2e76e0746c9fb77702428cf2c2e09eb1be4d68651337c224b180a0e7fc31.jpg)
ചിലര്‍ക്ക് ജീവിതത്തില്‍ എന്തുചെയ്താലും തടസ്സം പതിവാണ്. സര്‍പ്പദോഷവുമായി ബന്ധപ്പെട്ട വിഷയമാണെങ്കില്‍ സര്‍പ്പദൈവങ്ങള്‍ മുഖ്യപ്രതിഷ്ഠയായുളള മണ്ണാറശ്ശാല പോലുളള ക്ഷേത്രത്തില്‍ ജ്യോതിഷിയുടെ നിര്‍ദ്ദേശപ്രകാരം യഥാവിധി വഴിപാടു കഴിക്കുക. ഒപ്പം എല്ലാ ആയില്യം നാളിലും വ്രതം അനുഷ്ഠിക്കുക. ആയില്യവ്രതത്തിന് ഒരിക്കല്‍ വേണം. അതായത് തലേ ദിവസം മുതല്‍ വ്രതം നോല്‍ക്കണം. സസ്യേതര ഭോജ്യങ്ങള്‍ പാടില്ല. ബ്രഹ്മചര്യം പാലിക്കണം. ആയില്യദിവസം നാഗരാജപ്രതിഷ്ഠയുളള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സ്വന്തം പേരിലും നാളിലും ആയില്യപൂജയും (ക്ഷേത്രങ്ങളില്‍ അന്നേദിവസം നടത്താറുണ്ട്), ഭാഗ്യസൂക്തവും കഴിപ്പിക്കണം. ആയില്യത്തിന്‍റെ പിറ്റേ ദിവസം മഹാദേവനെ ദര്‍ശനം നടത്തി മനസ്സറിഞ്ഞ് പ്രാര്‍ത്ഥിക്കുകയും തീര്‍ത്ഥം കുടിച്ച് വ്രതമാവസാനിപ്പിക്കുകയുമാണ് വേണ്ടത്. ഇങ്ങനെ ചെയ്താല്‍ ദോഷങ്ങളും വിഘ്നങ്ങളും അകന്ന് അഭീഷ്ടസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. ജൂലായ് 15 ഞായറാഴ്ച ആയില്യമാണ്.