/kalakaumudi/media/post_banners/5e1e016f6e847c3555283e7d7338bb2ab30be3913fc67f807abfd7d51bfdbc4e.jpg)
വിഷുക്കണികണ്ട് കഴിഞ്ഞാല്‍ പിന്നെ കൈനീട്ടം നല്‍കലാണ്. അനുയോജ്യനക്ഷത്രക്കാരില്‍ നിന്നും നിറഞ്ഞ മനസ്സോടെ വേണം കൈനീട്ടം സ്വീകരിക്കാന്‍. കൈനീട്ടം നന്നായാല്‍ വര്‍ഷം മുഴുവന്‍ സാന്പത്തിക നേട്ടം ഉണ്ടാവുമെന്നാണ് വിശ്വാസം. കുടുംബങ്ങളില്‍ മുതിര്‍ന്ന പുരുഷനാണ് സാധാരണയായി കൈനീട്ടം നല്‍കുക. മഹാവിഷ്ണുവിനെയും ലക്ഷ്മീദേവിയെയും മനസ്സില്‍ ധ്യാനിച്ച് ഒരു വെളളിനാണയവും കണിക്കൊന്നപ്പൂവും അല്പം ജലവും ചേര്‍ത്താണ് നല്‍കുക. വെറ്റിലയിലെ പുതുവസ്ത്രത്തിലോ നാണയം വച്ച് നല്‍കുന്ന രീതിയുമുണ്ട്. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം സ്േനഹത്തോടെ കൈനീട്ടം നല്‍കുന്നത് ഐശ്വര്യപ്രദമാണ്. ക്ഷേത്രപൂജാരിയില്‍ നിന്നോ ശ്രേഷ്ഠനായ വ്യക്തിയില്‍ നിന്നോ കൈനീട്ടം വാങ്ങുന്നത് സദ്ഫലം നല്‍കും. വേധനക്ഷത്രക്കാരില്‍ നിന്നും പ്രതികൂല നക്ഷത്രക്കാരില്‍ നിന്നും കൈനീട്ടം വാങ്ങരുത്.