സ്‌കന്ദഷഷ്ഠി വ്രതം എങ്ങനെ എടുക്കാം

By parvathyanoop.21 10 2022

imran-azhar

 

 


ശ്രീ മുരുകനെ പ്രീതിപ്പെടുത്തുന്നതിനായാണ് സ്‌കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത്.ഈ വര്‍ഷത്തെ സ്‌കന്ദഷഷ്ഠി സുബ്രഹ്മണ്യസ്വാമിക്ക് പ്രാധാന്യമുള്ള ചൊവ്വാഴ്ച ദിനത്തിലാണ് വരുന്നതെന്ന പ്രത്യേകത കൂടി ഉണ്ട്.

 


തുലാമാസത്തിലെ ശുക്ലപക്ഷ നാളിലാണ് സ്‌കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത്. ഈ വ്രതം അനുഷ്ഠിച്ചാല്‍ അത് ഒരു കൊല്ലം ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നതിന് തുല്യമാണ് എന്നാണ് പറയുന്നത്. കുടുംബ ഐശ്വര്യത്തിനും സന്താന സൗഭാഗ്യത്തിനും സാമ്പത്തിക നേട്ടത്തിനും എല്ലാം സ്‌കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്.

 

ചൊവ്വാ ദോഷത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇത്.മാത്രമല്ല സന്താനലബ്ധിക്ക് ഏറ്റവും നല്ലതാണ് വ്രതം.സ്‌കന്ദഷഷ്ഠി വ്രതാനുഷ്ഠനത്തിലൂടെ നീച, ഭൂത പ്രേത ബാധകളും വ്യാധികളും ഇല്ലാതാക്കാന്‍ വ്രതത്തിലൂടെ സഹായിക്കുന്നു. ഭര്‍തൃദുഖത്തിന് അറുതി വരുത്തുന്നതിന് സ്‌കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്.

 

തലേദിവസം മുതല്‍ വ്രതം തുടങ്ങണം. മത്സ്യമാംസാദി ഭക്ഷണം പൂര്‍ണമായി ഉപേക്ഷിക്കണം. ആറ് ദിവസം വ്രതം എടുക്കുന്നവര്‍ക്ക് എന്നും ഉച്ചയ്ക്ക് ഊണ് കഴിക്കാം .മറ്റുനേരങ്ങളില്‍ പഴവര്‍ഗം മാത്രം കഴിക്കാം. അവരവരുടെ ആരോഗ്യസ്ഥിതി പോലെ ലഘുഭക്ഷണമോ നിരാഹാരമോ ആകാം.


സൂര്യോദയത്തിന് മുന്നേ കുളിച്ച് വിളക്ക് കൊളുത്തി പ്രാര്‍ത്ഥിച്ച് സുബ്രഹ്മണ്യഗായത്രി ചൊല്ലണം.ഇതിനു ശേഷം അരിയാഹാരം ഒരു നേരം മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. ദിവസം മുഴുവന്‍ സുബ്രഹ്മണ്യ മന്ത്രം ചൊല്ലണം.ഷഷ്ഠിദിവസവും രാവിലെ എഴുന്നേറ്റ് കുളിച്ച് പൂജ ചെയ്ത്, ഉപവാസം അനുഷ്ഠിക്കണം. ഭഗവാന്റെ പ്രസാദമായ നിവേദ്യം വൈകുന്നേരം കഴിക്കണം. അടുത്ത ദിവസം രാവിലെ കുളിച്ച് ശുദ്ധിയായി വ്രതം അവസാനിപ്പിക്കാം.

 

ആറ് സ്‌കന്ദ ഷഷ്ഠി വ്രതം എടുക്കുന്നത് നല്ലതാണ്. ആറ് തവണ തുടര്‍ച്ചയായി എടുത്ത് അവസാനിപ്പിച്ച് സുബ്രഹ്മമണ്യനെ പ്രാര്‍ത്ഥിച്ചാല്‍ ഒരു കൊല്ലത്തെ ഷഷ്ഠി വ്രതത്തിന് തുല്യമാണ്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികളും പ്രശ്‌നങ്ങളും എല്ലാം ജീവിതത്തില്‍ നിന്ന് അകറ്റി ദുരിതത്തിന് അറുതി വരുത്തുന്നു.

 


സൂര്യോദയത്തിന് ശേഷമുള്ള ആറ് നാഴിക ഷഷ്ഠി വരുന്ന വ്രതമാണ് അനുഷ്ഠിക്കേണ്ടത്. വെളുത്ത പക്ഷത്തിലെ പഞ്ചമി ദിവസം ഒരു നേരം മാത്രം ആഹാരം കഴിച്ച് മുരുക ഭഗവാനെ പ്രാര്‍ത്ഥിച്ച് കഴിയണം. സുബ്രഹ്മണ്യ നാമം ജപിച്ച് ദിവസം മുഴുവന്‍ കഴിയണം.

 

ഉദ്ദിഷ്ഠ കാര്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഷഷ്ഠി വ്രതം എന്ന കാര്യത്തില്‍ സംശയമില്ല.ഷഷ്ഠി ദിനത്തില്‍ ഭഗവാന്റെ മൂലമന്ത്രമായ ഓം വചത്ഭുവേ നമഃ, 108 തവണ ജപിക്കണം. മുരുകനെ പ്രാര്‍ഥിക്കുമ്പോള്‍ 'ഓം ശരവണ ഭവഃ' എന്ന മന്ത്രം 21 തവണ ജപിക്കുന്നതും ഉത്തമമാണ്.

 


ഐതിഹ്യം


സ്‌കന്ദനെ കാണാതെ ദുഃഖിതരായ ദേവന്മാരും അമ്മയായ പാര്‍വതീദേവിയും തുടര്‍ച്ചയായി ആറു ദിവസം വ്രതമനുഷ്ഠിക്കുകയും തന്മൂലം ശൂരപദ്മാസുരന്റെ മായയെ അതിജീവിച്ച സുബ്രഹ്മണ്യന്‍ തുലാമാസത്തിലെ ഷഷ്ഠിദിനത്തില്‍ അസുരനെ വധിക്കുകയും ചെയ്തു. അതിനാല്‍ തുലാമാസത്തിലെ ഷഷ്ഠി സ്‌കന്ദഷഷ്ഠി എന്നറിയപ്പെടുന്നു.

 

 

OTHER SECTIONS