By parvathyanoop.29 01 2023
സുബ്രഹ്മണ്യ ഭഗവാന്റെ ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തൈപ്പൂയം.2023 ഫെബ്രുവരി 5നാണ് ഈ വര്‍ഷത്തെ തൈപ്പൂയ മഹോത്സവം ഭൂത ഗണങ്ങളോടും പരിവാരങ്ങളോടും ചേര്‍ന്ന് ഭഗവാന്‍ ആഘോഷത്തില്‍ ഏര്‍പ്പെട്ടതിന്റെ പ്രതീകമായാണ് തൈപ്പൂയ കാവടിയും കെട്ടുകാഴ്ചകളും മറ്റും ഈ ദിവസം നടത്തുന്നത്.
താരകാസുര നിഗ്രഹത്തിന് തിരിച്ച് ദേവസേനാധിപനായ മുരുകനെ എല്ലാ ദേവതകളുടെയും വിശേഷായുധങ്ങളും ശക്തികളും നല്‍കി അനുഗ്രഹിച്ച ദിവസമായതിനാലാണ് ഉപാസനയ്ക്ക് അതിശക്തമായ ക്ഷിപ്പഫലസിദ്ധി കൈവന്നത്.
തൈപ്പൂയ നാളില്‍ കഴിയുന്നത്ര തവണ ഭഗവാന്റെ മൂലമന്ത്രമായ
ഓം വചത് ഭൂവേ നമ: എന്ന് ജപിച്ച് പ്രാര്‍ത്ഥിക്കണം.
ക്ഷേത്രങ്ങളില്‍ സുബ്രഹ്മണ്യ പ്രീതിക്ക് ചെയ്യാവുന്നത്
ഭസ്മാഭിഷേകം, നാരങ്ങാ മാല, പനിനീര് അഭിഷേകം, മഞ്ഞള്‍പ്പൊടി, കളഭം ചാര്‍ത്തുക എന്നിവ സുബ്രഹ്മണ്യ പ്രീതിയ്ക്കായി ക്ഷേത്രങ്ങളില്‍ ചെയ്യാം .കദളിപ്പഴം, നിവേദ്യം ,ബാലഭിഷേകം എന്നില ഭഗവാന് സമര്‍പ്പിക്കുമ്പോള്‍ ശക്തമായ പാപം പോലും മാറിക്കിട്ടും.
തൈപ്പൂയ വ്രതം എങ്ങനെ എടുക്കണം
മത്സ്യ മാംസാദികള്‍ ത്യജിച്ച് നിഷ്ഠകളെല്ലാം പാലിച്ച് തലേദിവസം മുതല്‍ വൃതം തുടങ്ങണം. തൈപ്പൂയ നാളില്‍ കഴിയുന്നത്ര തവണ ഭഗവാന്റെ മൂലമന്ത്രമായ ഓം വചത് ഭൂവേ നമ: എന്ന് പ്രാര്‍ത്ഥിക്കണം.
അതിനാല്‍ എത്ര ജപിക്കുന്നു അത്രയും നന്ന് ദിവസം ഉച്ചയ്ക്ക് ഊണും രണ്ടു നേരം പഴവര്‍ഗ്ഗവും കഴിക്കാം .പിറ്റേദിവസം ക്ഷേത്രത്തിലെ തീര്‍ത്ഥം സേവിച്ച് വൃതം അവസാനിപ്പിക്കാം.