/kalakaumudi/media/post_banners/27d17d71d2df77992d832cc651da022bd155e2d3d07258b1c5280ddd80fad6dd.jpg)
ലാഫിംഗ് ബുദ്ധയുടെ പ്രതിമകള്‍ പല വലിപ്പത്തിലുളളവ സമ്മാനമായി നല്‍കുന്നത് ഇപ്പോള്‍ പതിവാണ്. ചിലര്‍ക്കാകട്ടെ ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുകയുമില്ല. ലാഫിംഗ് ബുദ്ധ സമ്മാനമായി കിട്ടുന്നവര്‍ സന്തോഷത്തോടെ വാങ്ങണമെന്നാണ് പറയുന്നത്. അത് അങ്ങനെ തന്നെ വേണം. സമ്മാനങ്ങള്‍ നല്ല മനസ്സോടെ മാത്രം കൊടുക്കുകയും വാങ്ങുകയും ചെയ്യണം. ധനം വഹിക്കുന്ന ലാഫിംഗ് ബുദ്ധ സമ്മാനമായി ലഭിക്കുന്നവര്‍ ഭവനത്തില്‍ പ്രധാന വാതിലിനെ അഭിമുഖമായി വേണം ലാഫിങ്ബുദ്ധ സ്ഥാപിക്കാന്‍. ഒരു രൂപ നാണയത്തിനു പുറത്തു വയ്ക്കുന്നത് സാന്പത്തിക സ്ഥിരതയ്ക്ക് ഉത്തമമാണ്. പ്രധാന വാതിലിന് അഭിമുഖമായി വയ്ക്കാന്‍ സാധിച്ചില്ളെങ്കില്‍ പ്രധാന വാതിലില്‍ നിന്നാല്‍ കാണാന്‍ പാകത്തില്‍ ഭിത്തിയുടെ മൂല ചേര്‍ത്ത് വയ്ക്കാം. തറനിരപ്പില്‍ നിന്ന് ഉയര്‍ന്നതും വൃത്തിയുമുള്ളതുമായ സ്ഥലത്തുവേണം വയ്ക്കാന്‍. സ്വീകരണ മുറിയില്‍ കിഴക്കു ഭാഗത്തേക്ക് തിരിച്ച് വയ്ക്കുന്നത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്. തെക്കു കിഴക്കു ദിശയിലേക്കു വയ്ക്കുന്നത് ഭാഗ്യം വര്‍ദ്ധിപ്പിക്കും. ഊണുമുറി,അടുക്കള,കിടപ്പുമുറി എന്നിവിടങ്ങളില്‍ വയ്ക്കരുത്.