രുദ്രാക്ഷം ധരിച്ചാല്‍

ശ്രീമഹേശ്വരന്റെ സൂര്യനേത്രത്തില്‍ നിന്നും പന്ത്രണ്ടുവിധ രുദ്രാക്ഷങ്ങളും ചക്രന്റെ നേത്രത്തില്‍ നിന്ന് പതിനാറുവിധ രുദ്രാക്ഷങ്ങളും അഗ്‌നി നേത്രത്തില്‍ നിന്ന് പത്തുവിധ രുദ്രാക്ഷങ്ങളുമുത്ഭവിച്ചു.

author-image
parvathyanoop
New Update
രുദ്രാക്ഷം ധരിച്ചാല്‍

മഹാദേവന്റെ അനുഗ്രഹം ലഭിയ്ക്കാന്‍ ധരിക്കുന്ന പവിത്രമായ ഒരു മുത്താണ് രുദ്രാക്ഷം. ഭക്തന്റെ സകലവിധ ദോഷങ്ങളും മാറി സൗഖ്യം നല്‍കുന്നു. രുദ്രാക്ഷം എല്ലാവര്‍ക്കും ധരിക്കാം. സ്ത്രീകള്‍ക്ക് ആര്‍ത്തവകാലം പാടില്ല. രുദ്രാക്ഷം ധരിച്ചാല്‍ പാപമുക്തി നേടി ശിവലോകം പ്രാപിക്കുമെന്നാണ് വിശ്വാസം.

ഐതിഹ്യം

പണ്ട് ത്രിപുരന്മാര്‍ എന്ന അസുര പ്രബലര്‍ ഇന്ദ്രന്‍ മുതലായ ദേവന്മാരോട് ഏറ്റുമുട്ടി വിജയം കൈവരിച്ച് മൂന്നുലോകവും അടക്കി വാണിരുന്നു. അവരുടെ ഉപദ്രവം പരാജയ കാരണവും പരാജയപീഡയായും മനംനൊന്ത ഇന്ദ്രന്‍ മുതലായ ദേവന്മാര്‍ ശ്രീപരമേശ്വരന്റെ അടുത്തുചെന്ന് സങ്കടമുണര്‍ത്തിച്ചു. ദേവന്മാരുടെ വിഷമാവസ്ഥ കണ്ട മഹേശ്വരന്‍ ത്രിപുരന്‍മാരെ എങ്ങനെ വകവരുത്താമെന്ന് ആലോചിച്ച് കണ്ണടച്ചിരുന്നു.മഹേശ്വരന്റെ ആ തപസ്സില്‍ അനേകം ദിവ്യ വര്‍ഷങ്ങള്‍ നീണ്ടുവത്രേ.

ഒടുവില്‍ ധ്യാനത്തില്‍ നിന്നുണര്‍ന്ന ഭഗവാന്റെ നേത്രത്തില്‍നിന്ന് കണ്ണുനീര്‍ താഴെപ്പതിച്ചു. ഈ കണ്ണുനീര്‍തുള്ളിയില്‍ നിന്നും ഉണ്ടായതാണ് രുദ്രാക്ഷ മരങ്ങള്‍. അതിന്റെ കായ് ആണ് രുദ്രാക്ഷ മാലയായി ജപിക്കാനും, ശരീരത്തില്‍ ധരിക്കാനും ഉപയോഗിക്കുന്നത്. ശ്രീമഹേശ്വരന്‍ ത്രിപുരന്മാരെ വധിക്കുകയും ചെയ്തു. ശ്രീമഹേശ്വരന്റെ സൂര്യനേത്രത്തില്‍ നിന്നും പന്ത്രണ്ടുവിധ രുദ്രാക്ഷങ്ങളും ചക്രന്റെ നേത്രത്തില്‍ നിന്ന് പതിനാറുവിധ രുദ്രാക്ഷങ്ങളും അഗ്‌നി നേത്രത്തില്‍ നിന്ന് പത്തുവിധ രുദ്രാക്ഷങ്ങളുമുത്ഭവിച്ചു.

സൂര്യനേത്രത്തില്‍ നിന്നുണ്ടായ രുദ്രക്ഷാങ്ങള്‍ക്ക് രക്തവര്‍ണ്ണവും ചന്ദ്ര നേത്രത്തില്‍ നിന്നും ഉണ്ടായവയ്ക്ക് വെളുത്ത നിറവും അഗ്‌നി നേത്രത്തില്‍ നിന്നുണ്ടായവയ്ക്ക് കറുപ്പ് നിറവുമാണ്.ജപമാലയില്‍ രുദ്രാക്ഷം 108 ആണെങ്കില്‍ സകല കാര്യങ്ങളും പ്രദാനം ചെയ്യുന്നു. 100 രുദ്രാക്ഷമെങ്കില്‍ സൗഖ്യവും 54 രുദ്രാക്ഷമാണെങ്കില്‍ സര്‍വ്വാഭിഷ്ടസിദ്ധിയും, 30 രുദ്രാക്ഷമെങ്കില്‍ ധര്‍മ്മവൃദ്ധികരവും 25 രുദ്രാക്ഷമെങ്കില്‍ മോക്ഷലബ്ധിയും, 15 രുദ്രാക്ഷമെങ്കില്‍ ആഭിചാര ദോഷശമനവും ഫലം.

ജപിക്കാന്‍ ഉപയോഗിക്കുന്ന മാല കഴുത്തില്‍ അണിയുവാന്‍ പാടില്ല. കഴുത്തില്‍ ധരിക്കുന്നത് ജപിക്കാനും ഉപയോഗിക്കരുത്. വിധിപ്രകാരമല്ലാതെ ധരിച്ചാല്‍ അനിഷ്ട ഫലങ്ങള്‍ ഉണ്ടാക്കും. രുദ്രാക്ഷത്തെ ശ്രദ്ധാപൂര്‍വ്വമായിരിക്കണം ധരിക്കാന്‍. മാലയായി ധരിക്കാന്‍ ഒരേ മുഖമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.

രുദ്രാക്ഷമാല ധരിക്കുന്നവര്‍ ലഹരിപദാര്‍ത്ഥങ്ങളും മത്സ്യമാംസാദികളും കഴിക്കാന്‍ പാടില്ല.രുദ്രാക്ഷം ധരിക്കുവാന്‍ ശിവലോകം പ്രാപിക്കുമെന്നാണ് വിശ്വാസ പ്രമാണം. രണ്ട് മുഖ രുദ്രാക്ഷം ധരിക്കുന്നത് മംഗല്യത്തിനും, സന്താനലബ്ധിക്കും, രോഗശമനത്തിനും വളരെ ഫലപ്രദമാണ്.

lord shiva rudraksha