/kalakaumudi/media/post_banners/adec14e400c7f1e8e10977a5d85881e4b0927ebf1e9220ec94802eb264aeb043.jpg)
കാര്യസാദ്ധ്യത്തിനായി ഈശ്വരന് പലതും നേരുന്നത് പതിവാണ്. ഒരേ കാര്യത്തിന് തന്നെ വിവിധ മൂര്‍ത്തികള്‍ക്കും അന്പലങ്ങള്‍ക്കും നേരുന്നവര്‍ ചിലതൊക്കെ മറന്നുപോകുന്നതും സ്വാഭാവികം. പിന്നീട് എന്തെങ്കിലും ദുരനുഭവമുണ്ടാകുന്പോള്‍ പ്രസ്തുത നേര്‍ച്ച വിസ്മരിച്ചതുകൊണ്ടാണെന്ന് ധരിക്കുന്നവരുമുണ്ട്. എന്നാല്‍, ഈശ്വരന്‍ ഒരിക്കലും വഴിപാടുകള്‍ മറന്നുപോയതുകൊണ്ട് ശിക്ഷിക്കില്ലെന്ന് ആദ്യം മനസ്സിലാക്കണം. ഭഗവാന്‍ രക്ഷകനാണ്. ശിക്ഷകനല്ല. എന്നാല്‍, നേര്‍ച്ചകള്‍ തീര്‍ച്ചയായും പാലിക്കണം. അത് വിസ്മരിച്ചതിന്‍റെ പേരില്‍ ആശങ്കപ്പെടേണ്ടതില്ല. മറിച്ച് ഓര്‍മ്മിച്ച് നടത്തണമെന്ന് മാത്രം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
