/kalakaumudi/media/post_banners/29459c270b4e151595f4c1815de5a899b1651f2ca440a2d2c4835dba80f0b759.jpg)
വിനായകചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യം ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ ശ്രീഗണേശന്‍ തന്‍റെ ജന്മദിനത്തില്‍ പത്നിമാരായ ബുദ്ധിക്കും സിദ്ധിക്കുമൊപ്പം ആകാശമാര്‍ഗ്ഗേ ഉല്ലസിച്ചു യാത്രചെയ്യുകയായിരുന്നു. ഇത് ദര്‍ശിച്ച ചന്ദ്രന്‍ ഗണേശനെ കളിയാക്കി ചിരിച്ചു. കോപാകുലനായ ശ്രീഗണേശന്‍ ചന്ദ്രന്‍റെ ശോഭ നശിച്ചുപോകട്ടെ എന്നും അന്നേദിവസം ചന്ദ്രനെ ദര്‍ശിക്കുന്നവര്‍ക്ക് അപഖ്യാതി ഉണ്ടാകട്ടെ എന്നും ശപിച്ചു. തുടര്‍ന്ന് ശോഭ നശിച്ച ശശാങ്കന്‍ ക്ഷമാപണം നടത്തി. ഓം ഗം ഗണപതയേ നമഃ എന്ന വിനായകമന്ത്രം ജപിച്ച് വിനായകനെ പ്രീതിപ്പെടുത്തിയാല്‍ ചന്ദ്രന് ശാപമോക്ഷം ലഭിക്കുമെന്ന് അറിയിച്ചു. തുടര്‍ന്ന് ചന്ദ്രന്‍ വ്രതനിഷ്ഠയോടെ ശ്രീഗണനായകനെ ഭജിച്ച് ശാപമോക്ഷം നേടി.
ചന്ദ്രന്‍ ശാപഗ്രസ്തനായ ദിനമായതിനാല്‍ അന്നേദിവസം ചന്ദ്രബിംബത്തെ ദര്‍ശിക്കുന്നവര്‍ക്ക് അപവാദം കേള്‍ക്കേണ്ടി വരുമെന്നാണ് വിശ്വാസം. അന്പാടിയില്‍ വച്ച് വിനായകചതുര്‍ത്ഥി ദിവസം പാല്‍ക്കുടത്തില്‍ ചന്ദ്രബിംബത്തെ ദര്‍ശിച്ച കണ്ണനെ പോലും ഈ ദോഷം ഗ്രസിച്ചുവത്രേ. ഈ കഥ കേള്‍ക്കുന്നവര്‍ പ്രസ്തുതദോഷത്തില്‍ നിന്ന് മോചിതരാകുമെന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ അരുളിച്ചെയ്യുകയും ചെയ്തു.