/kalakaumudi/media/post_banners/4f73a54d061457eea2b08ad3dc3c8b94abeafd3754794b8b81a37523ad31a016.jpg)
ഭക്ഷണമുറിയുടെ സ്ഥാനവും വാസ്തുശാസ്ത്രപ്രകാരം പ്രധാനമാണ്. ഭക്ഷണമുറി വീടിന്‍റെ പടിഞ്ഞാറ് വശത്താകുന്നതാണ് ഉത്തമം. ഭക്ഷണമുറിയില്‍ കണ്ണാടി വച്ചാല്‍ ഒരിക്കലും അന്നത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് വിശ്വാസം. കണ്ണാടി എവിടെയെങ്കിലും സ്ഥാപിച്ചാല്‍ പോര. വടക്കോട്ടോ കിഴക്കോട്ടോ തിരിഞ്ഞിരുന്ന് വേണം ഭക്ഷണം കഴിക്കേണ്ടത്. അതിനനുസരിച്ച് ഭക്ഷണം പ്രതിബിംബിക്കുന്ന വിധത്തില്‍ വേണം കണ്ണാടി സ്ഥാപിക്കേണ്ടത്. അങ്ങനെയാണെങ്കില്‍ ആ ഭവനത്തില്‍ അന്നത്തിന് മുട്ടുണ്ടാകില്ലെന്ന് വാസ്തുവിദഗ്ദ്ധര്‍ പറയുന്നു.