/kalakaumudi/media/post_banners/85d2f2ab370c339d06c1bf19843487744991c15c60f146b89f4f7d1297c4e24b.jpg)
ശിവഭുതഗണമാണ് വീരഭദ്രന്‍. ഭഗവാന്‍ ശിവന്‍റെ ക്രോധത്തില്‍ നിന്ന് ജന്മമെടുത്തവരാണ് വീരഭദ്രനും ഭദ്രകാളിയും. ഭദ്രകാളി ദേവീ ശിവപുത്രിയാണെന്നാണ് ഐതിഹ്യം. ഭദ്രകാളി സങ്കല്പത്തിലുളള മിക്കവാറും ക്ഷേത്രങ്ങളില്‍ വീരഭദ്രന്‍ ഉപദേവതയായി ആരാധിക്കപ്പെടുന്നു. ചൊവ്വാഴ്ച വീരഭദ്രപ്രതിഷ്ഠയുളള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും നാരാങ്ങാവിളക്ക് കത്തിക്കുന്നതും ശത്രുദോഷമകറ്റും. ആചാര്യനില്‍ നിന്ന് വീരഭദ്രമന്ത്രം സ്വീകരിച്ച് പതിവായി ജപിക്കുന്നതും ശത്രുദോഷം, മാനസികാസ്വാസ്ഥ്യം, അകാരണമായ ഭയം എന്നിവ അകറ്റും.