/kalakaumudi/media/post_banners/37b98446b5c81fe6accc1855a5c7d38ddde700d068dea8cade5972f04e99d8a5.jpg)
ജനിച്ച മാസത്തെ നക്ഷത്ര ദിനമാണ് പിറന്നാളായി നാം കരുതിപ്പോരുന്നത്. ഓരോ വര്‍ഷവും പിറന്നാള്‍ വരുന്ന ദിനം വ്യത്യസ്തമായിരിക്കും. പിറന്നാള്‍ വരുന്ന ദിവസത്തിന് ഫലം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ദിനവും ഫലവും ചുവടെ:
ഞായര്‍~ ദൂരയാത്ര, അലച്ചില്‍
തിങ്കള്‍~ ധനധാന്യസമൃദ്ധി
ചൊവ്വ~ രോഗദുരിതം
ബുധന്‍~ വിദ്യാവിജയം
വ്യാഴം~ സന്പല്‍സമൃദ്ധി
വെള്ളി~ ഭാഗ്യലബ്ധി
ശനി~ മാതാപിതാക്കള്‍ക്ക് അരിഷ്ടത
ഇത്തരത്തില്‍ ദിവസദോഷം അകറ്റാന്‍ ജ്യോതിഷത്തില്‍ ചില പ്രതിവിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. വിഘ്നനിവാരണനായ ഗണപതി ഭഗവാന് കറുകമാല, ഗണപതിഹോമം, മഹാദേവന് ജലധാര, കൂവളമാല എന്നിവ സമര്‍പ്പിക്കുക. മൃത്യുഞ്ജയ ഹോമമോ മൃത്യുഞ്ജയ പുഷ്പാഞ്ജലിയോ നടത്തുക. ഗായത്രി മന്ത്രം, നവഗ്രഹ സ്തോത്രം ഇവ ജപിക്കുക. സാധിക്കുമെങ്കില്‍ അന്നദാനം നടത്തുക. പിറന്നാള്‍ ദിനത്തിന്‍റെ അധിപന് പ്രീതികരമായവ അനുഷ്ഠിക്കുക.