/kalakaumudi/media/post_banners/66a49988f6c451d4f7208ae6f0e64710b1bbd63625ac419b5ba3adfb0ddb8682.jpg)
ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പ സന്നിധിയില്‍ തിങ്കളാഴ്ച ഇല്ളംനിറ ആഘോഷിച്ചു. കാര്‍ഷികസമൃദ്ധിയുടെ അവശേഷിപ്പായ നിറ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഭക്തരുടെ വന്‍ തിരക്കായിരുന്നു. ആയിരത്തോളം കതിര്‍ക്കറ്റകള്‍ നിറയ്ക്ക് ഉപയോഗിച്ചു. പാരന്പര്യ അവകാശി മനയം കൃഷ്ണകുമാറും ഭക്തരും കതിരുകള്‍ സമര്‍പ്പിച്ചു.ദേവസ്വത്തിന്‍റെ കരനെല്‍ക്കൃഷിയില്‍നിന്ന് 153 കറ്റകളുണ്ടായിരുന്നു. കിഴക്കേനടയില്‍ രാവിലെ ആറരയോടെ ചടങ്ങുകള്‍ ആരംഭിച്ചു. അരിമാവണിഞ്ഞു നാക്കിലയില്‍ നിരത്തിയ കതിരുകള്‍ കീഴ്ശാന്തി കിഴിയേടം രാമന്‍ നന്പൂതിരി തീര്‍ത്ഥം തളിച്ചു ശുദ്ധിവരുത്തി. വേങ്ങേരി അനിലേഷ് നന്പൂതിരി ഓട്ടുരുളിയില്‍ കതിര്‍ക്കറ്റകള്‍വച്ചു "നിറയോ നിറ നിറ...' വിളികളോടെ, ഇല്ളവും വല്ളവും പത്തായവും നിറയാനുള്ള പ്രാര്‍ഥനയോടെ മുന്നില്‍ നടന്നു.
നാല്‍പതോളം കീഴ്ശാന്തിക്കാര്‍ കറ്റകളുമായി അനുഗമിച്ചു. പുതിയേടത്ത് ആനന്ദന്‍ പിഷാരടി, ഗുരുവായൂര്‍ ശശി മാരാര്‍, തൃത്താല ശ്രീകുമാര്‍ എന്നിവര്‍ വിളക്കും വാദ്യവുമൊരുക്കി. നമസ്കാരമണ്ഡപത്തില്‍ തന്ത്രി ചേന്നാസ് ഹരി നന്പൂതിരിപ്പാട്, ശ്രീകാന്ത് നന്പൂതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി മുന്നൂലം ഭവന്‍ നന്പൂതിരി കതിരുകള്‍ക്ക് ലക്ഷ്മിപൂജ ചെയ്തു. പട്ടില്‍ പൊതിഞ്ഞ കതിരുകള്‍ ഗുരുവായൂരപ്പനു സമര്‍പ്പിച്ചു. ഉപദേവത ക്ഷേത്രങ്ങളിലും നിറയൊരുക്കി. പൂജിച്ച കതിരുകള്‍ ഭക്തര്‍ക്കു പ്രസാദമായി നല്‍കി.