/kalakaumudi/media/post_banners/aaa0b991c8b172c3aa614a3da0250fe373ff58ef4f0744b3edf0086d8e457f61.jpg)
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം ഗുണദോഷസമ്മിശ്ര ഫലമായിരിക്കും. തൊഴില്‍ രംഗത്ത് വര്‍ഷാദ്യത്തില്‍ പലതടസ്സങ്ങളും ഉണ്ടാകും. വ്യാപാരികള്‍ മായം ചേര്‍ക്കല്‍ തുടങ്ങിയ ദുഷ്പ്രവര്‍ത്തികള്‍ ചെയ്ത് പൊതുജനങ്ങളെ പറ്റിയ്ക്കും. പൊതുപ്രവര്‍ത്തകര്‍ ജനങ്ങളെ കബളിപ്പിക്കും. ദുര്‍നടത്തമൂലം മാനഹാനിയും സാന്പത്തിക നഷ്ടവും സംഭവിക്കും. കാലുകള്‍ക്ക് ക്ഷതം സംഭവിക്കനിടയുണ്ട്. വര്‍ഷമദ്ധ്യത്തോടുകൂടി കാര്യങ്ങള്‍ അനുകൂലമാകും. പലരീതിയില്‍ സാന്പത്തികനേട്ടം, ശത്രുവിജയം, സുഖം, കീര്‍ത്തി എന്നിവ വീണ്ടെടുക്കാന്‍ കഴിയും. ചിങ്ങത്തില്‍ ശത്രുക്കളെ വിജയിക്കും. ആരോഗ്യനില തൃപ്തികരമായിരിക്കും. കര്‍മ്മരംഗത്ത് ശോഭിക്കും. ഭൂമി സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ കഴിയും. കന്നിയില്‍ പൊതുപ്രവര്‍ത്തകര്‍ ജനവിരോധം സന്പാദിക്കും. സാന്പത്തിക നഷ്ടം ഉണ്ടാകും. ഉദരരോഗത്താല്‍ ബുദ്ധിമുട്ടും. തുലാത്തില്‍ നേതാക്കന്മാര്‍ വാക്കുകള്‍കൊണ്ട് നേതൃസ്ഥാനം നിലനിര്‍ത്തും. കലാകാരന്മാര്‍ കഴിവുകള്‍ പ്രകടിപ്പിക്കും. ഭാര്യാസഹായത്താല്‍ സാന്പത്തിക ഭദ്രത ഉണ്ടാകും. വൃശ്ചികത്തില്‍ അന്യന്‍റെ സ്വകാര്യതയില്‍ ഇടപെട്ട് ദുഷ്പേരു കേള്‍ക്കും. പിതാവിന്‍റെയോ പിതൃബന്ധുക്കളുടെയോ വിരഹത്തില്‍ ദു:ഖിക്കും. മൂത്രാശയ സംബന്ധരോഗം പിടിപെടും. മനം മടുപ്പ് തോന്നും. ധനുവില്‍ കര്‍മ്മരംഗത്ത് കൂടുതല്‍ ആത്മാര്‍ത്ഥത കാണിക്കും. മേലധികാരികളുടെയും ഉന്നതന്മാരുടെയും പ്രശംസ നേടും. രക്തസമ്മര്‍ദ്ദം കൂടും. വാക്കു കൊണ്ട് അമ്മാനമാടും. മകരത്തില്‍ കിട്ടേണ്ടിയിരുന്ന സന്പത്ത് കിട്ടും. ശത്രുക്കളുമായി രമ്യതയിലാകും. അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടല്‍ മതിയാക്കും. രോഗശമനം ഉണ്ടാകും. കുംഭത്തില്‍ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കാതുമൂലം പലരും ശത്രുക്കളാകും. കുടുംബസ്വത്ത് നഷ്ടപ്പെടും. ഉള്‍ഭയം നിമിത്തം കര്‍മ്മരംഗം ശിഥിലമാകും. ജ്വരം പിടിപെടും. മീനത്തില്‍ ധനവരവു മെച്ചപ്പെടും. ശാരീരിര ബുദ്ധിമുട്ട് വര്‍ദ്ധിക്കും. സഹോദരസ്ഥാനീയരുമായി കലഹിക്കും. മുന്‍കോപം സൂക്ഷിക്കണം. മേടത്തില്‍ നേതാക്കന്മാര്‍ക്ക് സമയം അനുകൂലം. അണികളെ പറഞ്ഞ് വിശ്വസിപ്പിച്ച് കൂടെ നിര്‍ത്താനാകും.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനം നഷ്ടപ്പെടും. ബന്ധുക്കളുടെ ദുരിതത്തില്‍ ദു:ഖിക്കും. ഇടവത്തില്‍ ധനപരമായി നേട്ടമുണ്ടാകും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന സ്ഥാനങ്ങള്‍ തിരികെ കിട്ടും. വീട് വാങ്ങാനുള്ള ആഗ്രഹം സാധിക്കും. വീട് മോടിപിടിപ്പിക്കും. മിഥുനത്തില്‍ എണ്ണ വ്യാപാരികള്‍ക്കും വൈദ്യന്മാര്‍ക്കും അനുകൂലസമയം. ഭാര്യയും സന്താനങ്ങളുമായി കലഹിക്കും. വീടു വിട്ടു നില്‍ക്കേണ്ടി വരും. ഉചിതമല്ളാത്ത ചിന്തകളാല്‍ മാനസ്സിക സംഘര്‍ഷമനുഭവിക്കും. കര്‍ക്കടകത്തില്‍ സന്താനങ്ങളുടെ ഉന്നമനത്തില്‍ സന്തോഷിക്കും. സാന്പത്തിക നഷ്ടം ഉണ്ടാകും. തൊഴിലില്‍ ശ്രദ്ധക്കുറയും. മേലധികാരികളുടെ ശകാരവും അപ്രീതിയും സന്പാദിക്കും.
പരിഹാരം: പൂരുരുട്ടാതി നാളില്‍ മഹാവിഷ്ണുവിന് ഒരു ലിറ്റര്‍ പാല്‍പ്പായസം, മഹാഗണപതിക്ക് കറുകമാലയും നെയ് വിളക്കും ആയില്യം നാളില്‍ നാഗര്‍ക്ക് നൂറും പാലും വഴിപാടായി നല്‍കുക.