/kalakaumudi/media/post_banners/04ec0da5eb33767445649ba094f61e827e7695708e60e870c6d8804d5cd2f1b0.jpg)
വൃശ്ചികരാശിയില്‍ ശുക്രന്‍ നിന്നാല്‍ പ്രായമുളള സ്ത്രീകളുമായി അവിഹിത ബന്ധമാണ് ഫലം. ദുര്‍ന്നടപ്പുകാരായ സ്ത്രീകളില്‍ ഭ്രമമേറ ുകയും ചതിയിലകപ്പെട്ട് കുലം മുടിക്കുകയും ചെയ്യും. ശുക്രന്‍ ഗുളികനോട് ചേര്‍ന്നുനിന്നാലും നന്നല്ല. ശുക്രന്‍റെ ഇരുവശത്തുമായി പാപന്‍ നിന്നാല്‍ പങ്കാളിക്ക് നന്നല്ല. ശുക്രന്‍ ശനിയൊടൊപ്പം 9~ല്‍ നിന്നാല്‍ സ്ത്രീ അപഥസഞ്ചാരിണിയാകുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ 12~ാം ഭാവത്തില്‍ നിന്നാല്‍ ദോഷമില്ലാത്ത ഏകഗ്രഹം ശുക്രനാണ്. ജാതകത്തിലെ ഇത്തരം യോഗങ്ങള്‍ നേരത്തേ തിരിച്ചറിഞ്ഞ് പരിഹാരം ചെയ്യണം. സത്കര്‍മ്മത്തിലൂടെ വേണം പരിഹാരം. ഏത് ദോഷവുമകറ്റാന്‍ ഈശ്വരന് സാധിക്കുമെന്നറിയുക. ഇഷ്ടദേവതയെയും പരദേവതയെയും നിത്യവും ഉപാസിക്കുന്നതിലൂടെ എല്ലാ ദോഷങ്ങളുമകന്നുപോകും. വലിയ ദോഷങ്ങള്‍ ചെറുതായി തീരുകയും ചെയ്യും.