/kalakaumudi/media/post_banners/12d8d9613cdb1a8fff8770ab9970f7bd48bee020f2354c632d6e7429fd4876ef.jpg)
1,10, 19,28 തീയതികളില്‍ ജനിച്ചവര്‍ ധാരാളം പ്രതീക്ഷിക്കാവുന്ന മാസം
ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും തെറ്റില്ലാത്ത അനുഭവങ്ങള്‍ കാണുന്നു. ട്രാന്‍സ്‌പോര്‍ട്ട്, മൃഗസംരക്ഷണ വകുപ്പ്, സൈനിക വിഭാഗങ്ങള്‍, ജനസേചനവകുപ്പ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലിയില്‍ ഉയര്‍ച്ച. തെക്കന്‍ ജില്ലകളിലേയ്ക്ക് സ്ഥലം മാറ്റം പ്രതീക്ഷിക്കാം. നല്ല സാമ്പത്തിക നേട്ടം. അഞ്ചു വര്‍ഷം മുമ്പ് കടം കൊടുത്തത് മുഴുവനും തിരികെ കിട്ടും.
അശ്വതി, മകം, തിരുവാതിര, രേവതി, ഉത്തൃട്ടാതി, ഭരണി, ആയില്യം നക്ഷത്രക്കാര്‍ സഹായികളാകും. പുതിയ വസ്ത്രങ്ങള്‍, വാച്ച്, ഗൃഹോപകരണങ്ങള്‍ ഇവ വാങ്ങും നദീതീരങ്ങളിലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. പൂച്ച, പട്ടി, മത്സ്യങ്ങള്‍, പ്രാവുകള്‍ എന്നിവയെ വളര്‍ത്താന്‍ ശ്രമിക്കും. ശ്രീ പരമേശ്വരനെ ധ്യാനിക്കുന്നതും സൂര്യനെ ഉപാസിക്കുന്നതും, മഹാലക്ഷ്മ്യഷ്ടകം ഉരുവിടുന്നതും നല്ലത്. ശിവന് തിങ്ങള്‍തോറും ഘാലാ, പിന്‍വിളക്ക്, കൂവളമാല ചാര്‍ത്തല്‍, ശരഭ മൂര്‍ത്തിയെ ധ്യാനിക്കുക, ശിവപഞ്ചാക്ഷര ജപം ഇവ ചെയ്യുക. 1,3,4,6,7,9,12,13,15,21,23,24 എന്നീ തീയതികള്‍ നന്നായിരിക്കും. 5,6,8,14,17 എന്നീ തീയതികള്‍ ജോലിപരമായി അസ്വസ്ഥത ഉണ്ടാക്കും.
മാനസികമായി ഈ മാസം മെച്ചമല്ല.
ശ്രീ പാര്‍വ്വതിയെയും ദുര്‍ഗ്ഗാദേവിയേയും പൂജിക്കുക. ശ്രേഷ്ഠമായ ദേവീദര്‍ശനം ലഭിക്കും. പില്‍ക്കാല ജീവിതത്തില്‍ അത് മുതല്‍ കൂട്ടാകും. സുബ്രഹ്മണ്യന്റെ ഒരു പടമോ വിഗ്രഹമോ ലഭിച്ചേക്കും. വച്ചു പൂജിച്ചാല്‍ അത് ശ്രേയസ്‌സ് നല്‍കും. കുടുംബത്തിലൊരാള്‍ക്ക് നേത്രശസ്ത്രക്രിയ കാണുന്നു.
2,11,20,29 തീയതികളില്‍ ജനിച്ചവര്‍ ഇന്ത്യക്കും പുറത്തും ധാരാളം യാത്രകള്‍ വേണ്ടിവരുന്ന മാസം
ഗവേഷണത്തിന് പുറത്തു പോകും. ആദ്ധ്യാത്മിക ഉണര്‍വ്വും ഉന്മേഷവും ലഭിക്കും. ചില തീര്‍ത്ഥയാത്രകള്‍ നടത്തും. അപ്രതീക്ഷിതമായി പണം ലഭിക്കും. വടക്കന്‍ ദിക്കുകളിലേക്ക് പ്രമോഷന്‍, സ്ഥലം മാറ്റം. ഭാരിച്ച ചുമതലകള്‍ ഏറ്റെടുക്കും. സെമിനാറുകള്‍, സിമ്പോസിയങ്ങള്‍ ചര്‍ച്ച എന്നിവയ്ക്ക് നേതൃത്വം നല്‍കും. പുതിയ രണ്ടാനിലവീടിന്റെ പണി തുടങ്ങും. 8സെന്റ് വസ്തു വാങ്ങും അത് പിന്നെ പുലിവാല്‍ പിടിച്ച പോലെയാകും. ഭാര്യാസഹോദരനെ സഹായിച്ച് കടമുണ്ടാക്കും.
ഗവേഷണപ്രബന്ധങ്ങള്‍ ഒന്നാന്തരമെന്ന് വിലയിരുത്തപ്പെടും. 2,4,5,9,15,16,25 തീയതികള്‍ നല്ലത്. നാവ് സൂക്ഷിക്കുക. ആഭരണങ്ങള്‍, വാഹനം ആധുനിക ഗൃഹോപകരണങ്ങള്‍ ഇവ വാങ്ങും. കാറ് നന്നാക്കി കാശ് ചെലവാക്കും. ബ്യൂട്ടി പാര്‍ലറോ ഫാഷന്‍ സ്റ്റോറോ തുടങ്ങും. വസ്തുതര്‍ക്കമോ വഴക്കോ ഉണ്ടാകും. 1,3,8,17,24,27,28 തീയതികള്‍ നന്നല്ല. ഞായറാഴ്ചകളിലും, തിങ്കളാഴ്ചകളില്‍ ശിവനെ ഭജിക്കുക. സുബ്രഹ്മണ്യപൂജ നല്ലത്. സിംഗപ്പൂര്‍, ബ്രസീല്‍, ഫിന്‍ലന്‍ഡ്, അമേരിക്ക എന്നിവിടങ്ങളിലേയ്ക്ക് യാത്ര നടത്തും. പുരസ്‌കാരങ്ങള്‍ ലഭിക്കും.
കമ്പ്യൂട്ടര്‍ വാങ്ങും. ഒന്നര ഏക്കര്‍ പിതൃസ്വത്ത് വില്‍ക്കും. നഷ്ടമായിരിക്കും. ഇടത്തെ കൈയ്ക്കും, കാലിനും വേദന, വയറ്റിനസ്വസ്ഥത, കാലിലെ തള്ളവിരളിന് പരിക്ക് എന്നിവ ഫലം. പുതിയ സ്ത്രീസുഹൃത്തുക്കളെ ലഭിക്കും. കല്യാണത്തിന് സമ്മതം മൂളും.
3,12,21,30 തീയതികളില്‍ ജനിച്ചവര്‍ പൊതു വേദികളില്‍ തിളങ്ങുന്ന മാസം
പൊതു പരിപാടികളില്‍ ശ്രദ്ധേയനാകുന്ന മാസമാണിത്. ജോലിയിലും സമൂഹത്തിലും പരക്കെ അംഗീകരിക്കപ്പെടും. നൃത്തം, സംഗീതം, ജ്യോതിഷം, നീന്തല്‍ ഇവ പഠിക്കും. കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി നിലനില്ക്കുന്ന വസ്തു തര്‍ക്കത്തിന് പരിഹാരമുണ്ടാകാന്‍ നീണ്ടു മെലിഞ്ഞ വെളുത്ത ഒരു വ്യക്തി മുന്‍കൈ എടുക്കും. പ്രത്യാഘാതങ്ങള്‍ നോക്കാതെ ചില തീരുമാനങ്ങളെടുക്കും. അതുകൊണ്ടുതന്നെ ചിലരുടെ (പ്രത്യേകിച്ചും ബന്ധുക്കളുടെ) അപ്രീതിക്കു സാധ്യത.
അത്ഭുതകരമായ സ്വപ്‌നങ്ങള്‍ കാണും. പ്രശസ്തമായ ഒരു ദേവീക്ഷേത്രം സന്ദര്‍ശിക്കും. 3,5,7,12,21,23 തീയതികള്‍ മെച്ചപ്പെട്ട അനുഭവങ്ങള്‍ 10,11,14,18 തീയതികളില്‍ ചില്ലറ അസ്വസ്ഥതകള്‍ ഉണ്ടാകും. അവ അതിവേഗം പരിഹരിക്കപ്പെടും. വടക്കുപടിഞ്ഞാറു നിന്നും ധന സഹായം ലഭിക്കും. ലോട്ടറി കിട്ടിയേക്കും. കണ്ണ്, ചെവി, പല്ല് എന്നിവയ്ക്ക് അസുഖമുണ്ടാകാന്‍ സാദ്ധ്യത. മഹാവിഷ്ണുവിനെയും ശിവനേയും അയ്യപ്പനെയും പൂജിക്കുക. ഹനുമത്ഭുജംഗ പ്രയാത സ്‌തോത്രം ജപിക്കുക. ശനീശ്വര പൂജ അത്യുത്തമം. ശനി വ്രതം നോക്കുന്നതും നല്ലത്.
പുതിയകാര്‍, ആഭരണങ്ങള്‍ വാഷിംഗ് മെഷീന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ പോലുള്ള ഗൃഹോപകരണങ്ങള്‍ എന്നിവ വാങ്ങും. സുസ്മിത എന്നു പേരുള്ള ഒരു സ്ത്രീ ചില പ്രശ്‌നങ്ങള്‍ പരിഹാരം നിര്‍ദ്ദേശിക്കും. ധാരാളം സ്ത്രീ സുഹൃത്തുക്കളെ കിട്ടും. സ്വന്തം സംഘടനയ്ക്ക് പൊതുജനങ്ങളില്‍ നിന്ന് ആശ്ചര്യകരമായ വിധത്തില്‍ പിന്തുണയും അംഗീകാരവും വിട്ടും. മകം, രോഹിണി, അവിട്ടം നക്ഷത്രക്കാര്‍ സഹായിക്കും.
4,13,22 തീയതികളില്‍ ജനിച്ചവര്‍ പുതിയ അനുഭവങ്ങളുടെ മാസം
ആസ്വാദ്യകരങ്ങളും ഉന്മേഷപ്രദങ്ങളുമായ ചില അനുഭവങ്ങള്‍ ഈ മാസം പ്രതീക്ഷിക്കാം.
പുതിയ സ്ത്രീപുരുഷബന്ധങ്ങള്‍ ഉണ്ടാകും. തടിച്ച വിടര്‍ന്ന ചുണ്ടും വിടര്‍ന്ന കണ്ണുകളുമുള്ള ഉയരം കുറഞ്ഞ വെളുത്ത ഒരു സ്ത്രീയെ പരിചയപ്പെടാം. ഇവരുമായി പിന്നീട് പ്രണയ ബന്ധമുണ്ടാകും. ഇരട്ട കുട്ടികള്‍ ജനിക്കും. പഴയ ചില സുഹൃത്തുക്കളുമായ് ശത്രുതയ്ക്ക് സാദ്ധ്യത അവര്‍ ചില ശുഭകാര്യങ്ങള്‍ക്ക് തടസ്‌സമിടും.
പുതിയ വ്യവസായസംരംഭങ്ങള്‍ തുടങ്ങും. (ലെയ്ത്ത്, സ്റ്റേഷനറി ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ കമ്പ്യൂട്ടര്‍ സെന്റര്‍) കടല്‍ തീരത്തുള്ള ഒരു ദേവീ ക്ഷേത്രം സന്ദര്‍ശിക്കുക. നിശ്ചയിച്ച വിവാഹത്തിന് വിരുദ്ധമായി പ്രണയത്തിലേര്‍പ്പെട്ട ചില വ്യക്തികള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ കമിതാക്കളുമായി സ്ഥലം വിടും.
വിദൂര സ്ഥലങ്ങളില്‍ പോയി പാര്‍പ്പുറപ്പിക്കും. 4,13,18,19,23,27 തീയതികളില്‍ സന്തോഷകരമായ അനുഭവങ്ങളുണ്ടാകും. ആയില്യം, ചതയം, മൂലം, അത്തം, പൂരുരുട്ടാതി, ചിത്തിര നക്ഷത്രക്കാരില്‍ നിന്ന് ചെറിയ തോതില്‍ പ്രശ്‌നങ്ങളുണ്ടാകും. വിശാഖക്കാരിയുടെ ഭര്‍ത്താവുമായി അടുക്കും. അത് പ്രണയത്തില്‍ കലാശിക്കും. പിന്നീട് അത് ഒരു ദുരിതമാകും. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഉപവസിക്കാം.
മഹാലക്ഷ്മിയെയും ഗണപതിയേയും ഭജിക്കുക. 3,10,14,15,20,24,25 തീയതികളില്‍ ഒടിവ്, ചതവ്, മുറിവ്, പൊള്ളല്‍ ശസ്ത്രക്രിയകള്‍ എന്നിവ സംഭവിച്ചേക്കാനിടയുണ്ട്. സൂക്ഷിക്കുക. ശനിയാഴ്ച തോറും അയ്യപ്പന് നിരാജനം ചെയ്യുന്നത് നല്ലത്. വളരെ വിശേഷപ്പെട്ട ഒരു മോതിരമോ വാച്ചോ ഈ മാസം കണ്ടുമുട്ടുന്ന ഒരു പൂര്‍വ്വ സുഹൃത്തില്‍ നിന്നും കിട്ടും. അവധൂത സദൃശനായ ഒരു സന്യാസിശ്രേഷ്ഠനെ കാണാനിടവരും. അദ്ദേഹത്തെ പിന്നീട് സ്വപ്‌നങ്ങളില്‍ ദര്‍ശിക്കാന്‍ സാധിക്കും.
അപ്രതീക്ഷിതമായി ഒരു മലേഷ്യന്‍ ട്രിപ്പ് ലഭിക്കും. ജലജ എന്ന വയസ്‌സായ ഒരു സ്ത്രീ ചില പുതിയ അറിവുകള്‍ പകര്‍ന്നു തരും. ഗായത്രി, നിതിന്‍, ഗൗരവ്, കണ്ണന്‍ സന്ദീപ്, പിങ്കി എന്നീ പേരുകളുള്ള ചിലരെ പരിചയപ്പെടും. വടക്കു–കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കേണ്ടി വരും. അവിടെവച്ച് പുതിയ സ്ത്രീസുഹൃത്തുക്കളെ കണ്ട് പരിചയപ്പെടാനിടയുണ്ട്.
5,14,23, തീയതികളില്‍ ജനിച്ചവര്‍ ഭാരിച്ച ചുമതലകളുടെ മാസം
എല്ലാവരും എന്തെങ്കിലും ഏല്‍പ്പിക്കുന്ന മാസമാണിത്. മറ്റുള്ളവര്‍ ഒഴിഞ്ഞു മാറുന്ന ഔദ്യോഗികമായി ഭാരിച്ച ചുമതലകള്‍ തലയില്‍ വയ്ക്കും. വലിയ ചില യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ നിയോഗിക്കപ്പെടും. കമ്മ്യൂണിറ്റി മൊബിലൈസേഷന്‍ പരിപാടികളില്‍ സജീവ പങ്കാളിത്തം ആവശ്യമായിവരും.
കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി കുട്ടികള്‍ ഇല്ലായിരുന്നവര്‍ക്ക് സന്തതി ഭാഗ്യം. സ്ത്രീ സന്തതിക്ക് കൂടുതല്‍ സാദ്ധ്യത. ആഴമുള്ള കായലിലോ, കടലിലോ ഉള്ള കുളി കഴിയുന്നതും ഒഴിവാക്കുക. ഇതര സംസ്ഥാനങ്ങളിലേക്ക് യാത്ര അനിവാദ്യമായിവരും. പല്ലുവേദന, ചെവിവേദന, വയറുവേദന എന്നിവയുണ്ടാകും. ഇടതുകാല്‍, ഇടുപ്പ്, വലതു കണ്ണ്, ഗുഹ്യഭാഗം എന്നീ ഭാഗങ്ങളില്‍ വേദന വന്നേക്കും. ഭര്‍ത്താവിന് വര്‍ദ്ധിച്ച കീര്‍ത്തി, അംഗീകാരം ഇവ ലഭിക്കും.
ഈ മാസം തുടങ്ങുന്ന വ്യവസായങ്ങള്‍, വ്യാപാരങ്ങള്‍, പുതിയ സംരംഭങ്ങള്‍ എന്നിവ അടുത്ത എട്ടുമാസം ഇഴഞ്ഞു നീങ്ങും. പുതിയ ഒരു പുസ്തകം എഴുതിത്തുടങ്ങും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒരു അറിവുമില്ലാതിരുന്ന ചിലരെ അപ്രതീക്ഷിതമായി കണ്ടമുട്ടും. കുമാര്‍, ജോജി, തങ്കപ്പന്‍, മുരളി, ശ്രീദേവി, മോഹന്‍ ദാസ്, സുപ്രിയ എന്നീ പഴയകാല സഹപാഠികളായിരിക്കും ഇവര്‍. 5,6,8,14,19,25,26,27 തീയതികള്‍ നന്ന്. 3, 12,23 തീയതികളില്‍ വിലപ്പിടിപ്പുള്ള വസ്തുക്കള്‍ കളഞ്ഞേക്കാം. ദുര്‍ഗ്ഗാഭജനം, നല്ലത്, വരുത്തും. സുബ്രഹ്മണ്യ സ്വാമിയെ കൂടി ഭജിക്കുക.
ദുര്‍ഗ്ഗാസപ്തശനി, മഹാലക്ഷ്മ്യഷ്ടകം വായിക്കുക. വിലപിടിപ്പുള്ള മൊബൈല്‍ വജ്രാഭരണം കല്ലുപതിച്ച ഒരു വള ഇവ കളഞ്ഞു പോകും. ഓഫീസിലും, സൂഹത്തിലും ആവശ്യമില്ലാത്ത തര്‍ക്കങ്ങളിലിടപ്പെട്ട് പേരുദോഷം വരുത്തിവയ്ക്കും. ഭാര്യാബന്ധുക്കളുമായി ഉരസലോ അഭിപ്രായഭിന്നതയോ ഉണ്ടാകാതെ സൂക്ഷിക്കുക. സുബ്രഹ്മണ്യകവചം ചൊല്ലുക. രാമായണത്തിലെ ഔഷധാഹരണം, ഭാഗവത്തിലെ അജാമിളമോക്ഷം എന്നിവ പാരായണം ചെയ്യുക. സുഭദ്ര എന്നൊരു സ്ത്രീയും പരമേശ്വരന്‍ എന്ന പുരുഷനും വഴക്കിനുവരും. കുടുംബബന്ധങ്ങള്‍ കൂടുതല്‍ സുദൃഢമാകും. സംസ്ഥാനത്തിനകത്തു തന്നെ ദൂര യാത്രകള്‍ വേണ്ടിവരും.
കുടുംബക്ഷേത്രത്തില്‍ വിലപിടിപ്പുള്ള ആഭരണമോ പൂജാ സാമഗ്രിയോ സംഭാവനയായി നല്‍കും. അവിടെയുള്ള അറ്റകുറ്റ പണികള്‍ക്ക് നേതൃത്വം നല്‍കും. ഏതാണ്ട് 2 ലക്ഷത്തിഅമ്പതിനായിരം രൂപയോളം ഇവയ്ക്കായി ചെലവാക്കും. ഭഗവത് അനുഗ്രഹത്താല്‍ ജീവിതത്തില്‍ കാര്യമായ വ്യതിയാനങ്ങല്‍ വന്നു ചേരും. കുടുംബത്തിലെ തന്നെ സുജാത എന്തൊരു സ്ത്രീ ജീവിതത്തില്‍ ശല്യമുണ്ടാക്കും. കുടുംബത്തില്‍ അമ്മവഴി ആര്‍ക്കെങ്കിലും വിഷബാധയുണ്ടാകാം. എന്നാലും രക്ഷപ്പെടും. ഏതെങ്കിലും ഒരു സരസ്വതി ക്ഷേത്രത്തില്‍ അഞ്ചുദിവസം ധ്യാനമിരിക്കും.
6,15,24, തീയതികളില്‍ ജനിച്ചവര്‍ ഫലസിദ്ധികളുടെ മാസം
ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാന്തി ലഭിക്കുന്ന മാസമാണിത്. വര്‍ഷങ്ങളായി അസുഖം കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് രോഗശാന്തി, വസ്തു വില്‍ക്കുക, ആഭരണം വാങ്ങുക, തടസ്‌സപ്പെട്ടവിവാഹങ്ങള്‍ അപ്രതീക്ഷിതമായി ഉറപ്പിക്കുക. എന്നിവയക്ക് സാദ്ധ്യത ഔദ്യേഗികകാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രതവേണം. ഉടമ്പടികള്‍, ഉത്തരവുകള്‍ ഇവ ഒപ്പിടുമ്പോള്‍ ഒന്നുകൂടി വായിച്ചുനോക്കണം. കാണാതായ ഒരു ഫയലിനെ ചൊല്ലി പ്രശ്‌നമുണ്ടാകും.
കാറിനും സ്‌കൂട്ടറിനും മറ്റു വാഹനങ്ങള്‍ക്കും റിപ്പയറിംഗിന് പണം ചെലവാക്കും. വീടിനടുത്തുള്ള പ്രസിദ്ധമായ ഒരു ദേവിക്ഷേത്രത്തില്‍ കിരീടം സമര്‍പ്പിക്കും. ബധിരരും മൂകരുമായ കുട്ടികളെ ധനപരമായും ആശയപരമായും സഹായിക്കും. ഒരു വൃദ്ധസദനത്തിലേക്ക് കാര്യമായി സംഭാവന നല്‍കും. വെള്ളിയാഴ്ചകളില്‍ മഹാലക്ഷ്മിയേയും അന്നപൂര്‍ണ്ണേശ്വരിയേയും പ്രാര്‍ത്ഥിക്കുക. ഗണേശകവചം, ഗണേശ അഷേ്ടാത്തരശതം എന്നിവ ചൊല്ലുന്നത് നല്ലത്.
ശരത് എന്നൊരാള്‍ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. പ്രിയ, പദ്മം, ലേഖ എന്നീ സ്ത്രീകള്‍ അടുക്കാന്‍ ശ്രമിക്കും. അതേപോലെ ചന്ദ്രന്‍ എന്നൊരു പുരുഷന്‍ ജീവിതത്തില്‍ ഇടപെടാന്‍ നോക്കും. അവരെ സമര്‍ത്ഥമായി അകറ്റി നിര്‍ത്തുക. മകള്‍ക്കും മകനും വളരെ നല്ല മാസമാണിത്. മലമ്പ്രദേശങ്ങളിലേക്കും വ്യവസായസ്ഥങ്ങളിലേക്കും യാത്ര വേണ്ടിവരും.
7,16,25 തീയതികളില്‍ ജനിച്ചവര്‍ സാമ്പത്തിക ലാഭത്തിന്റെ മാസം
കഴിഞ്ഞ അഞ്ചുവര്‍ഷമായി നിഷേധിച്ചിരുന്ന അഥവാ കിട്ടാതിരുന്ന ചില സാമ്പത്തിക ആനുകൂല്യങ്ങള്‍ ഈ മാസം 16നോ 25 നോ ലഭിക്കും. ഗര്‍ഭിണിയായി എന്നു മനസ്‌സിലാക്കും. വിസിറ്റ്ംഗ് വിസ, പാസ്‌പോര്‍ട്ട് ഇവ കിട്ടും. വിവാഹം നടക്കും. പുതിയ ആഭരണങ്ങള്‍ വിലപിടിപ്പുള്ള രത്‌നാഭാരണങ്ങള്‍ ഇവ കിട്ടിയേക്കും. ഇത്തരം നേട്ടങ്ങളുണ്ടാകുമെങ്കിലും കുറച്ച് അനാവശ്യചിലവുകള്‍ ഉണ്ടാകും. പിരിഞ്ഞിരിക്കുന്ന സഹോദരങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുക്കും.
മത്സര പരീക്ഷകളില്‍ വിജയിക്കും. പുതിയ ചില വ്യവസായങ്ങള്‍ തുടങ്ങും. ശനിയാഴ്ചകളില്‍ അയ്യപ്പനേയും ഹനുമാനേയും വ്യാഴാഴ്ചകളില്‍ നരസിംഹമൂര്‍ത്തിയേയും ഭജിക്കുക. 2,4,7,14,16,25 തീയതികള്‍ നല്ലതാണ്. 3,6,8,11,17 തീയതികള്‍ നന്നല്ല. 7,16 തീയതികളില്‍ ജനിച്ചവര്‍ക്ക് ഈ മാസം ഔദ്യോഗിക ജീവിതത്തില്‍ മെച്ചപ്പെട്ട അനുഭവങ്ങളുണ്ടാകും. പുതിയ വാഹനം വാങ്ങും. എസ്റ്റേറ്റ് വീട് എന്നിവ വാങ്ങും. ജ്യേഷ്ടസഹോദരന് നല്ല മാസം.
മൂത്ത സഹോദരി ഉണ്ടെങ്കില്‍ അവര്‍ക്ക് ചില സാമ്പത്തിക ദാമ്പത്യ ദുരിതങ്ങളുണ്ടാകും. ഭദ്രകാളി ഭജനം ഗുണം ചെയ്യും. അച്ഛനമ്മമാരുടെ വസ്തവകകള്‍ ഈ മാസം നിങ്ങളുടെ പേര്‍ക്ക് എഴുതിവയ്ക്കും. മകന്റെ ഭാര്യ വീട്ടുകാരുമായും ബന്ധുക്കളുമായും ചെറിയ അഭിപ്രായഭിന്നതകളുണ്ടീകും.
8,17,26 തീയതികളില്‍ ജനിച്ചവര്‍ ശാരീരിക മാനസിക അസ്വസ്ഥതകളുടെ മാസം
ഈ മാസം ചില്ലറ ശാരീരിക–മാനസിക പീഢകളുണ്ടായേക്കാം. ഇരുപതിലധികം വര്‍ഷങ്ങള്‍ക്കപ്പുറം കണ്ടു പരിചയപ്പെട്ട ചില സ്ത്രീകളെ വീണ്ടും കാണും. ധാരാളം വിദേശയാത്ര വേണ്ടിവരും. ജര്‍മ്മനി, ..... രാജ്യങ്ങള്‍, ലിബിയ എന്നിവിടങ്ങളില്‍ പോകും, വയര്‍ കണ്ണ്, കാല്‍ നട്ടെല്ല്, ഇവക്ക് ചെറിയ അസ്വസ്ഥത. ഗവേഷണ വിദ്യാര്‍ത്ഥികള്‍, കലാകാരന്മാര്‍, ഉദ്യോഗസ്ഥര്‍ രാഷ്ര്ടീയക്കാര്‍ അവര്‍ക്ക് അസ്വാസ്ഥ്യജനകമായ അനുഭവങ്ങള്‍ ഉണ്ടാകും.
ഗവേഷണത്തിലും പരീക്ഷകളിലും പ്രസംഗമത്സരങ്ങളിലും വിജയമുണ്ടാകാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടിവരും. പുതിയ ഫെലോഷിപ്പ്, സ്‌കോളര്‍ഷിപ്പ് ഇവയ്ക്ക് സാദ്ധ്യത നടുവേദന, പല്ലുവേദന, കണ്ണുകള്‍ക്ക് അസ്വസ്ഥത എന്നിവ വരാം. 8,12,18,19,21,26,30 തീയതികള്‍ മെച്ചമായിരിക്കും. 5,6,14,16,22,23 തീയതികളില്‍ ചില്ലറ പ്രശ്‌നങ്ങള്‍ വരും. കടുംനീല, പര്‍പ്പിള്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് നല്ലത്. കുടുംബത്തിലെ കൊച്ചു കുട്ടികള്‍ക്ക് പനി, ശ്വാസം മുട്ടല്‍, ത്വക് രോഗങ്ങള്‍ എന്നിവയുണ്ടാകും.
ഇടതു കൈക്കും കാലിനും പരിക്കു പറ്റിയേക്കാം. ഹനുമാനെ പൂജിക്കുക. ഉഗ്ര നരസിംഹ മന്ത്രം ചൊല്ലുക, ശനീശ്വരപൂജ ഇവ നല്ലത്. നീല കല്ലു പതിപ്പിച്ച് ഒരു മാല ലഭിക്കും. ഭാര്യാപിതാവിന് ശസ്ത്രക്രിയ വരാം. ഇടതു ചെവിക്ക് അസ്വസ്ഥത. ഗവേഷണത്തിനായി യുറോപ്പില്‍ പോകും. വിദേശ യൂണിവേഴ്‌സിറ്റിയില്‍ കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് ശാസ്ത്രലോകത്തിന്റെ പ്രശംസ നേടും. അച്ഛന് അംഗീകാരം ലഭിക്കും. മാനവിക വിഷയങ്ങളില്‍ പ്രാഗല്‍ഭ്യം നേടും. ജയശ്രീ, മോഹന്‍, ദീപ എന്നിങ്ങനെ ചിലരെ പരിചയപ്പെടും.
9,18,27 തീയതികളില്‍ ജനിച്ചവര്‍ വിജയകരമായ പരിസമാപ്തിയുടെ മാസം
കെട്ടിടപ്പണിയുള്‍പ്പടെ പല പണികളും പൂര്‍ത്തിയാകുന്ന മാസമാണിത്. നാല് കൊല്ലം മുമ്പ് പണി തുടങ്ങിയ വീടിന്റെ പണി പൂര്‍ത്തിയാകും എന്നാലും കാര്‍ഷെഡ്, നാലു വാതിലുകള്‍ ഇവയുടെ പണിശേഷിക്കും. കണ്ണിനും കാലിനും വയറിനും ചെറിയതോതില്‍ അസ്വസ്തതകള്‍ വരും വലതുകാല്‍ മുട്ടിന് പരിക്ക് ചുണ്ടുകളില്‍ മുറിവ് ഇവയൊക്കെ സൂക്ഷിയ്ക്കണം. 1,8,10,19,23,24,25,28 തീയതികള്‍ പ്രത്യേകം ശ്രദ്ധിക്കണം. 9,16,18,27, തീയതികള്‍ വളരെ നല്ലത്. ത്വക് രോഗങ്ങളും നേത്രരോഗങ്ങളും അസ്ഥി രോഗങ്ങളും വര്‍ദ്ധിക്കുന്ന മാസമാണ്
കുടുംബക്ഷേത്രത്തിനുവേണ്ടി ഒരു ലക്ഷത്തിലധികം രൂപ ചെലവിടും.
മാതാപിതാക്കള്‍ക്ക് അസ്വസ്ഥത. സ്വര്‍ണ്ണാഭരണങ്ങള്‍ കളയാതെ സൂക്ഷിക്കണം. ദീര്‍ഘകാലമായി വിവാഹമാലോചിക്കുന്നവര്‍ക്ക് വരുന്ന നാലുമാസങ്ങള്‍ക്കുള്ളില്‍ വിവാഹം ഉറപ്പിക്കും. പ്രത്യേകിച്ച് 7,16,25,27,29 തീയതികളില്‍ ദുര്‍ഗ്ഗയെ ഭജിക്കുക. ദുര്‍ഗ്ഗാസപ്തശതി ചൊല്ലുക. ഗുരുസമാഗമം നിശ്ചയം.
ഞായറാഴ്ച ഹനുമാനെയും തിങ്കളാഴ്ച ശിവനെയും ഭജിക്കുക. ഓഫീസില്‍ പ്രധാനപ്പെട്ട ഒരു കടലാസ് കാണാതെ പോകുമെങ്കിലും പതിനെട്ട് ദിവസത്തിനുള്ളില്‍ അത് തിരിച്ചു കിട്ടും. അപ്രതീക്ഷിതമായ യാത്ര വേണ്ടിവരും. ഭര്‍ത്തൃഗൃഹത്തിലെ ചില പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കും. മകള്‍ക്കും മകളുടെ ഭര്‍ത്താവിനും വിദേശപര്യടനസാദ്ധ്യതകള്‍ കാണുന്നു. ദിലീപ്, ഗോപി പ്രമോദ്, സരിത, ശാലിനി തുടങ്ങിയ വ്യക്തികളെ പരിചയപ്പെടും.