/kalakaumudi/media/post_banners/40360c09d57bd0aaa86ef98cc60a340cb71de1cadcdc38356cc6e503876bb358.jpg)
ജാതകത്തില്‍ ചിലര്‍ക്ക് കാലസര്‍പ്പദോഷമുളളതായി പറയാറുണ്ട്. ഇതു കേട്ട് അയ്യോ പേരു പോലെ എന്തോ മാരകമായ ദോഷമാണെന്ന് കരുതി ഭയക്കുന്നവരും നിരാശയിലേക്ക് കൂപ്പുകുത്തുന്നവരും ഏറെയാണ്. എന്നാല്‍, കാലസര്‍പ്പദോഷം മാരകമായ ഒന്നല്ല. മറിച്ച് ജീവിതത്ത ില്‍ ചില വിഘ്നങ്ങളുണ്ടാക്കുകയും സന്തോഷാനുഭവങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്ന ദോഷമാണ്. സന്താനദുഃഖവും വരാം. ജാതകത്തില്‍ മറ്റെല്ലാഗ്രഹങ്ങളും രാഹുകേതുക്കളുടെ മധ്യത്തായി സ്ഥിതിചെയ്യുന്ന അവസ്ഥയാണ് കാലസര്‍പ്പദോഷമെന്ന് പറയുന്നത്. ഇങ്ങനെയുളളവര്‍ ജാതകത്തിലെ രാഹുകേതുക്കളുടെ സ്ഥാനം ജ്യോതിഷിയെ കൊണ്ട് പരിശോധിച്ച് അവരുടെ സൌഹൃദഗ്രഹങ്ങളെ കണ്ടെത്തണം. അതിന ുശേഷം രാഹുവിന്‍റെ സൌഹൃദഗ്രഹത്തിന് പ്രധാനപ്പെട്ട ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് സ്നാനാദികള്‍ കഴിച്ച് നിലവിളക്കുതെളിച്ച് പ്രാര്‍ത്ഥിച്ച് പുളിരസം കലര്‍ന്ന പദാര്‍ത്ഥങ്ങളും അരി, ഉഴുന്ന് എന്നിവ ചേര്‍ത്ത പലഹാരങ്ങളുമുണ്ടാക്കി നാക്കിലയില്‍ വച്ച് നേദിച്ച് പഴം,
വെറ്റില, അടയ്ക്ക, മന്ദാരപ്പൂവ് എന്നിവ സമര്‍പ്പിക്കണം. അതുപോലെ കേതുവിന്‍റെ സൌഹൃദഗ്രഹത്തിന് പ്രാധാന്യമുളള ദിവസം മേല്‍പ്പറഞ്ഞതുപോലെ അതിരാവിലെ സ്നാനാദികള്‍ കഴിച്ച് പുളിരസമുളള അന്നം, മുതിര ചേര്‍ത്ത പലഹാരം എന്നിവ നേദിച്ച് അഞ്ചുതരം പുഷ്പങ്ങള്‍ കോര്‍ത്ത മാല രാഹുവിനെ അണിയിക്കുന്നതായി സങ്കല്പിച്ച് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. ഇങ്ങനെ പറ്റുന്പോഴൊക്കെ ചെയ്താല്‍ രാഹുകേതുക്കള്‍ പ്രസാദിക്കുകയും കാലസര്‍പ്പദോഷമകലുകയും ചെയ്യും. കാളഹസ്തിയില്‍ പോയി പ്രാര്‍ത്ഥിക്കുന്നതും യഥാവിധി വഴിപാടുകഴിക്കുന്നതും നന്ന്