/kalakaumudi/media/post_banners/cf7bc5186c3dc8eadaeb3ae05d59246945c752d7f8c353e5ef59bd4b4b3b0ae3.jpg)
നവരാത്രി വിഗ്രഹങ്ങള്‍ ഇറക്കി പൂജ നടത്തുന്ന ഏകഗൃഹമാണ് ബാലരാമപുരം മാടന്‍കോവില്‍ കല്ളുവിളാകം വീട്. പൂജയ്ക്ക് ശേഷം ഘോഷയാത്രക്കാര്‍ ഇവിടെ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നു. 131 വര്‍ഷമായി തുടരുന്ന ആചാരമാണിത്. തിരുവിതാംകൂര്‍കൊട്ടാരത്തിലെ പാര്‍വത്യാരായിരുന്ന മാടന്‍കോവില്‍ കല്ളുവിളാകത്ത് പെരുമാള്‍ പിള്ള തനിക്കു സന്തതി പരന്പരകള്‍ ഉണ്ടാകുന്നത ിനു നേര്‍ച്ചയായി നവരാത്രി വിഗ്രഹങ്ങള്‍ വീട്ടുമുറ്റത്ത് ഇറക്കി പൂജ നടത്തുന്നതിന് അനുവദിക്കണമെന്ന ആവശ്യം മഹാരാജാവ് അംഗീകരിച്ചതോടെയാണ് ഇതിനു തുടക്കം. പിന്നീട് വീരപെര ുമാള്‍ പട്ടം ലഭിച്ച അദ്ദേഹത്തിന്‍റെ മൂന്നാം തലമുറയാണ് ഇപ്പോഴുളളത്. പാരന്പര്യം കൈവിടാതെ അവര്‍ ഈ ആചാരം അനുഷ്ഠിച്ചുപോരുന്നു. വിഗ്രഹങ്ങള്‍ മടങ്ങിപ്പോകുന്പോള്‍ ഉച്ചഭക്ഷണവും
വിശ്രമവും ഈ കുടുംബമാണ് ഒരുക്കുന്നത്