/kalakaumudi/media/post_banners/1fad20d1977608d85a54d5d9a17f08039cc5dc5390fbd90f7dc0564d8b0fc18b.jpg)
കൊല്ലൂര്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ഉത്സവം നവംമ്പര്‍ 19 മുതല്‍ 26 വരെ നടക്കും. 25 വരെ എന്നും രാവിലെ അഞ്ചിന് നിര്‍മ്മാല്യദര്‍ശനം, 6ന് ഗണപതിഹോമം തുടര്‍ന്ന് കലശപൂജ ,വൈകിട്ട് 6 .30 സന്ധ്യാദീപരാധന, എട്ടിന് ശ്രീഭൂതബലി എന്നിവയുണ്ട്.
19നും 20 നും സമൂഹസദ്യയും 21ന് അന്നധാനവും ഉച്ചയ്ക്ക് 12ന് നടക്കും .20 മുതല്‍ 24 വരെ വൈകിട്ട് അഞ്ചേ കാലിന് ആധ്യാത്മിക പ്രഭാഷണവും ഉണ്ട് .കൊടിയേറ്റ് 19 ന് രാവിലെ 9 നകം നടക്കും .
അന്ന് നൃത്ത സംഗീത നാടകവും 20ന് ഭക്തിഗാന മേളയും 21ന് സത്സംഗവും 22ന് നൃത്തനൃത്യങ്ങളും 213ന് കീബോര്‍ഡ് സോളോയും 24 ഡാന്‍സും രാത്രി ഏഴിനുണ്ട് .23 ന് രാവിലെ 8:30 ഉത്സവബലി,രാത്രി 8 .15 ന് ഭജന, 24 ന്‌രാവിലെ 8. 10 ഏകാഹ നാരായണീയ യഞ്ജം .
25 രാവിലെ എട്ടിന് പറ എഴുന്നള്ളിപ്പ് ,വൈകിട്ട് 5 .10ന് ഭജന, 8.15 ന്പള്ളിവേട്ട. ഇരുപത്തിയാറിന് രാവിലെ ഏഴിന് ആര്‍ദ്ര ദര്‍ശനം, ഒമ്പതിന് ആറാട്ട് എഴുന്നള്ളിപ്പ് ,11 .30 ന്ആറാട്ട് കലശ പൂജ എന്നിവ നടക്കും.