/kalakaumudi/media/post_banners/bde5f271abbc702454be570c31473dce58d3905bb00a2a2ca709d561fb86a984.jpg)
ശാരീരികബുദ്ധിമുട്ടുകള്‍ കൂടിയിരിക്കും. പ്രതീക്ഷകള്‍ നിറവേറ്റാന്‍ ബുദ്ധിമുട്ടും. സാന്പത്തിക നഷ്ടം ഉണ്ടാകും. സന്താനങ്ങളെക്കൊണ്ട് ദു;ഖം അനുഭവിക്കും. അന്യന്‍റെ ശകാരം സഹിക്കേണ്ട അവസ്ഥ. കാര്യ തടസ്സം. ശത്രുക്കള്‍ നിരന്തരം ബുദ്ധിമുട്ടിക്കും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം നിറവേറും. ചിങ്ങത്തില്‍ സാന്പത്തികനേട്ടവും സ്ഥാനമാനങ്ങളും ലഭിക്കും. ഭാര്യയുമായി കലഹിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ ബുദ്ധിമുട്ട് ഉണ്ടാകും. കന്നിയില്‍ തൊഴില്‍ മേഖലയില്‍ ശോഭിക്കും. ജോലികള്‍ ശുഷ്കാന്തിയോടെ ചെയ്തു തീര്‍ക്കും. മാതൃകുടുംബത്തിലുള്ളവരുമായി വഴക്കുണ്ടാക്കും,. തുലാത്തില്‍ ശാരീരിക ബുദ്ധിമുട്ട്. പൊതുപ്രവര്‍ത്തകര്‍ക്ക് അംഗീകാരവും പ്രോത്സാഹനവും ലഭിക്കും. നിര്‍ഭയത്തോടെ പ്രവൃത്തിക്കുകയും പാരിതോഷികങ്ങള്‍ ലഭിക്കുകയും ചെയ്യും. വൃശ്ചികത്തില്‍ സാന്പത്തികനഷ്ടം ഉണ്ടാകും. ബന്ധുക്കളുമായി വിരോധത്തില്‍ കഴിയേണ്ടി വരും. അന്യന്‍റെ സ്വകാര്യതയില്‍ ഇടപെടാന്‍ ശ്രമിക്കും. സംഗീതാദികലകളില്‍ താല്പര്യം പ്രകടിപ്പിക്കും. ധനുവില്‍ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വേര്‍പാടില്‍ ദു:ഖിക്കും. ശത്രുക്കളുടെ നിലപാടില്‍ ഭയപ്പെടും. മുന്‍കോപം ശ്രദ്ധിക്കണം. മകരത്തില്‍ ഭാര്യയുടെ ഉപദേശത്താലും സഹായത്താലും മനോവിഷമം കുറയും. ഉന്നതവിദ്യാഭ്യാസം ചെയ്യുന്നവര്‍ക്ക് പ്രശസ്ത വിജയം. ഉദരരോഗം ശല്യം ഉണ്ടാക്കും. കുംഭത്തില്‍ സാന്പത്തിക മേഖല മെച്ചപ്പെടും. ഉദ്യോഗസ്ഥാര്‍ക്ക് പ്രൊമോഷന്‍. ഗൃഹത്തില്‍ സന്തോഷം നിലനില്‍ക്കും. മീനത്തില്‍ ശത്രുക്കളുമായി രമ്യതയില്‍ കഴിയും. സാന്പത്തികമായി മെച്ചപ്പെടും. മത്സരപരീക്ഷകളില്‍ വിജയം. രോഗശമനം ഉണ്ടാകും. മേടത്തില്‍ ധനാഗമത്തില്‍ വര്‍ദ്ധനവ്. വാക്സാമര്‍ത്ഥ്യത്താല്‍ എതിരാളികളെയും വശത്താക്കും. അമിതാവേശത്താല്‍ രോഗബാധിതനാകും. ഇടവത്തില്‍ രോഗമുക്തി നേടും. ശത്രുക്കളുടെമേല്‍ വിജയം വരിക്കും.അതിമോഹങ്ങള്‍ ഉപേക്ഷിക്കും. സന്താനങ്ങളെക്കൊണ്ട് സന്തോഷം അനുഭവിക്കും. മിഥുനത്തില്‍ കച്ചവടക്കാര്‍ സത്യസന്ധതയില്ളാതെ തൊഴില്‍ നടത്തുകയും നിയമപ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യും. സ്ത്രീകള്‍ മുഖേന ആപത്ത് ഉണ്ടാകും. ശാരീരികപീഡ അനുഭവിക്കേണ്ടി വരും. കര്‍ക്കടകത്തില്‍ പരസ്ത്രീകളില്‍ താല്പര്യം. കുടുംബത്തില്‍ കലഹം. നിയമപ്രശ്നങ്ങള്‍ അഭിമുഖീകരിക്കും. ഭയം എപ്പോഴും മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും.
പരിഹാരം: മൂലം നാളില്‍ മഹാഗണപതിക്ക് കറുകമാലയും, 11 നാളികേരവും, മാസത്തില്‍ ഒരു വ്യാഴാഴ്ച വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അര്‍ച്ചനയും ആയില്യം നാളില്‍ നാഗര്‍ക്ക് നൂറുംപാലും വഴിപാടായി നടത്തണം.