ക​രിക്ക​കം പൊ​ങ്കാ​ല: എ​ല്ളാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏര്‍​പ്പെടു​ത്തു​മെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക​രി​ക്ക​കം ചാ​മു​ണ്ഡി ദേ​വി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാല മ​ഹോ​ത്സ​വ​ത്തി​ന് എ​ല്ളാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏര്‍​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്രന്‍ അ​റി​യി​ച്ചു. ഉ​ത്സ​വ​ത്തി​ന്‍െറ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ

author-image
subha Lekshmi b r
New Update
ക​രിക്ക​കം പൊ​ങ്കാ​ല: എ​ല്ളാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏര്‍​പ്പെടു​ത്തു​മെ​ന്ന് മ​ന്ത്രി

തിരുവനന്തപുരം: കരിക്കകം ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എല്ളാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഉത്സവത്തിന്‍െറ മുന്നൊരുക്കങ്ങളുടെ ഭാഗമായി മന്ത്രിയുടെ നിയമസഭാ മന്ദിരത്തിലെ ഓഫീസില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രില്‍ 1 മുതല്‍ 7 വരെ നീളുന്ന ഉത്സവം 7ന് നടക്കുന്ന പൊങ്കാലയോടെ സമാപിക്കും.

പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന ഉത്സവത്തിന്‍െറ പ്രാധാന്യം കണക്കിലെടുത്ത് തിരുവനന്തപുരം നഗരസഭയുടെ പരിധിയില്‍ വരുന്ന വാര്‍ഡുകള്‍ ഉത്സവമേഖലയായി പ്രഖ്യാപിക്കും. കേഷത്രത്തിലേക്കുള്ള നഗരസഭാപൊതുമരാമത്ത് റോഡുകളുടെ ടാറിംഗ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണി ഉത്സവത്തിന് മുന്പായി പൂര്‍ത്തിയാക്കും. ഇത്തവണ ഉത്സവത്തോടനുബന്ധിച്ച് കേഷത്രവും ഉത്സവപരിധിയും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കും. ഉത്സവ മേഖലയില്‍ 24 മണിക്കൂറും കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തും. കേഷത്ര പരിസരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂം തുറക്കും. വനിതാസായുധ പൊലീസ് സേനാംഗങ്ങളെ വിന്യസിച്ച് ശകതമായ സുരകഷ സംവിധാനമൊരുക്കും. പ്രത്യേക മെഡിക്കല്‍ യൂണിറ്റിന്‍െറയും ആംബുലന്‍സിന്‍െറയും സേവനം ലഭ്യമാക്കും. സിറ്റി ഡിപ്പോയില്‍ നിന്ന് ക്ഷേത്രത്തിലേക്ക്പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തും. പൊങ്കാല ദിവസം ജില്ളയിലെ എല്ളാ ഡിപ്പോകളില്‍ നിന്നും പ്രത്യേക സര്‍വീസും ഉണ്ടായിരിക്കും. ഉത്സവമേഖലയില്‍
വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി കണ്‍സ്യൂമര്‍ ഫെഡിന്‍െറ താത്കാലിക സ്റ്റാളുകള്‍ ക്രമീകരിക്കും. പൊങ്കാലയോടനുബന്ധിച്ച് കൊച്ചുവേളി റെയില്‍വേ
സ്റ്റേഷനില്‍ എല്ളാ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെടും. ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ
സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും.

karikkakathamma