/kalakaumudi/media/post_banners/8c373b0921e2d21a19f4c361989ce4f6e5594f9cc9a1ed9dd2801b08f371c18f.jpg)
തിരുവനന്തപുരം: കരിക്കകം ചാമുണ്ഡീദേവി ക്ഷേത്രോത്സവത്തോടനുബന്ധിച്ചുളള പൊങ്കാല സമര്‍പ്പണം ഇന്ന്. ദേവിയുടെ നക്ഷത്രമായ മ ീനമാസത്തിലെ മകം നാളിലാണ് പൊങ്കാല. ചാക്ക മുതല്‍ കൊച്ചുവേളി വരെയുളള നാല് കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലക്കലങ്ങള്‍ ന
ിരന്നു. ക്ഷേത്രതന്ത്രി പുലിയന്നൂര്‍ ഇല്ലത്ത് നാരായണന്‍ നന്പൂതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് പകര്‍ന്നുനല്‍കിയ ദീപം 10.15ന് പണ്ടാരഅട ുപ്പില്‍ പകര്‍ന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി. ഉച്ചയ്ക്ക് 2.15ന് അമ്മയുടെ തങ്കത്തില്‍ പൊതിഞ്ഞ ഉടവാള്‍ പൊങ്കാലക്കളത്തില്‍ എഴ ുന്നളളിച്ച് തര്‍പ്പണം നടത്തും. 150 ശാന്തിക്കാരാണ് പൊങ്കാലനേദ്യത്തിനായി നിയോഗിച്ചിട്ടുളളത്. പുര്‍ണ്ണമായി ഹരിതചട്ടം നടപ്പിലാക്കി െക്കാണ്ടുളള പൊങ്കാലയാണ് നടക്കുന്നത്. ക്ഷേത്രത്തിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.