ഇളംകുളം മഹാദേവ ക്ഷേത്രത്തില്‍ കര്‍പ്പൂരാദിദ്രവ്യ കലശപൂജ വ്യാഴാഴ്ച

കൊടിയേറ്റ് ഉത്സവത്തില്‍ ബുധനാഴ്ച വൈകീട്ട് 5.30-ന് അനുഗ്രഹപ്രഭാഷണം, ഏഴിന് നൃത്തസന്ധ്യ, 8.15-ന് പള്ളിവേട്ട, താലപ്പൊലി

author-image
parvathyanoop
New Update
ഇളംകുളം മഹാദേവ ക്ഷേത്രത്തില്‍ കര്‍പ്പൂരാദിദ്രവ്യ കലശപൂജ വ്യാഴാഴ്ച

ഇളംകുളം മഹാദേവ ക്ഷേത്രത്തിലെ ക്ഷേത്ര സമുച്ചയ സമര്‍പ്പണവുമായി ബന്ധപ്പെട്ട് കര്‍പ്പൂരാദിദ്രവ്യ കലശപൂജ വ്യാഴാഴ്ച വൈകീട്ട് 6.30-ന് തുടങ്ങും. ക്ഷേത്രസമുച്ചയ സമര്‍പ്പണത്തിനു മുന്നോടിയായി പഞ്ചകോടി പഞ്ചാക്ഷരീ മന്ത്രജപയജ്ഞം നടക്കുന്നു.

കൊടിയേറ്റ് ഉത്സവത്തില്‍ ബുധനാഴ്ച വൈകീട്ട് 5.30-ന് അനുഗ്രഹപ്രഭാഷണം, ഏഴിന് നൃത്തസന്ധ്യ, 8.15-ന് പള്ളിവേട്ട, താലപ്പൊലി.

വ്യാഴാഴ്ച രാവിലെ പത്തിന് ആറാട്ടുബലി, തുടര്‍ന്ന് തിരു ആറാട്ട്, ആറാട്ടു സദ്യ, വൈകീട്ട് 5.30-ന് അനുഗ്രഹപ്രഭാഷണം, ഏഴിന് സംഗീതസദസ്സ് എന്നിവ നടക്കും.

Yalamkulam Mahadeva Temple