/kalakaumudi/media/post_banners/b8760d79d0bba60a37672699560e63806008bf5b2d2f776f0f9309c9a38a1d9b.jpg)
ഭക്തരുടെ മനസ്സില്‍ കുളിര്‍മയും സമാധാനവും സന്തോഷവും നല്‍കുന്ന ഒരനുഭവമാണ് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവം.കുംഭമാസത്തിലെ ചതയദിനത്തില്‍ കൊടിയേറി തിരുവാതിര ദിനത്തില്‍ ആറാട്ടോടുകൂടി പത്തുദിവസമാണ് ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത് . ഭഗവാന്റെ എട്ടാം ഉത്സവദിനത്തില്‍ അര്‍ദ്ധരാത്രിയിലാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം. ഈ വര്‍ഷത്തെ ഏഴരപ്പൊന്നാന ദര്‍ശനം ഫെബ്രുവരി 23 വെള്ളിയാഴ്ച രാത്രി 12 മണി മുതലാണ് .
ഐശ്വര്യത്തിന്റെ പ്രതീകമാണ് ഏഴരപ്പൊന്നാന. വര്‍ഷത്തില്‍ കുംഭമാസത്തില്‍ മാത്രമാണ് ഏഴരപ്പൊന്നാന ദര്‍ശനവും വലിയകാണിക്ക സമര്‍പ്പണവും സാധ്യമാവുക.ഏഴരപ്പൊന്നാന ദശര്‍നത്തിലൂടെ സര്‍വ്വൈശ്വര്യവും ഭക്തന് സിദ്ധിക്കുമെന്നാണ് വിശ്വാസം. ശ്രീകോവിലില്‍ നിന്നു ഏറ്റുമാനൂരപ്പനെ ക്ഷേത്രമതില്‍ക്കകത്തെ പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തിലേക്ക് എഴുന്നെള്ളിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും.
മഹാദേവന്റെ തിടമ്പിന് ഇരുവശത്തുമായി സ്വര്‍ണത്തില്‍ തീര്‍ത്ത പൊന്നാനകളെ അണിനിരത്തുന്നു. ഇടതുഭാഗത്ത് നാലും വലതുഭാഗത്ത് മൂന്നും പൊന്നാനകളെയാണ് വയ്ക്കുക. തിടമ്പിന് താഴെ മുന്‍ഭാഗത്തായി അരപ്പൊന്നാനയെ വയ്ക്കുന്നു.വരിക്കപ്ലാവിന്റെ തടിയില്‍ ആനയുടെ രൂപം കൊത്തിയെടുത്ത് സ്വര്‍ണ്ണപ്പാളികള്‍ തറച്ചാണ് പൊന്നാനയെ നിര്‍മ്മിച്ചിരിക്കുന്നത്. വലിയ ആനകള്‍ക്ക് രണ്ടടിയും ചെറിയ ആനയ്ക്ക് ഒരടിയുമാണ് ഉയരം .ഏഴരപ്പൊന്നാനകള്‍ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു.
ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൌമന്‍, വാമനന്‍ എന്നിവയാണ് ദിക്ക്ഗജങ്ങള്‍. ഇതില്‍ വാമനന്‍ ചെറുതാകയാല്‍ അരപൊന്നാനയായി . ഈ അരപ്പൊന്നാനയുടെ പുറത്തേറിയാണ് ഭഗവാന്‍ ആസ്ഥാന മണ്ഡപത്തിലിരിക്കുന്നത്.
ഏഴരപ്പൊന്നാന ദര്‍ശനത്തിന് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം ഒരുങ്ങി. തിരുവുത്സവത്തിന്റെ എട്ടാം ദിവസമായ കുംഭത്തിലെ രോഹിണി നക്ഷത്രത്തിലാണ് ഭക്തര്‍ക്ക് അനുഗഹമേകാന്‍ ഭഗവാന്‍ ഏഴരപ്പൊന്നാന്നപ്പുറത്ത് എഴുന്നള്ളുന്നത്. 2022 മാര്‍ച്ച് 10 ന് രാത്രി 11 മണിക്ക് ഇവിടെ വിശ്വപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനവും വലിയ കാണിക്കയും നടക്കും.
തിരുവിതാംകൂര്‍ മഹാരാജാവ് നടയ്ക്ക് വച്ച ഏഴ് വലിയ ആനകളുടെയും ഒരു ചെറിയ ആനയുടെയും സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച പൂര്‍ണ്ണരൂപത്തിലുള്ള പ്രതിമകളാണ് ഏഴരപ്പൊന്നാന എന്ന പേരില്‍ അറിയപ്പെടുന്നത്. വലിയ ആനകള്‍ക്ക് രണ്ടടിയും ചെറിയ ആനയ്ക്ക് ഒരടിയുമാണ് ഉയരം. പ്ലാവിന്‍ തടിയില്‍ നിര്‍മ്മിച്ച് സ്വര്‍ണ്ണ പാളികള്‍ പൊതിഞ്ഞ പ്രതിമകളാണ് ഇവ. എട്ടാംഉത്സവത്തിന് ക്ഷേത്രത്തിന്റെ മതില്‍ക്കകത്തെ പടിഞ്ഞാറേ മൂലയില്‍ ആസ്ഥാന മണ്ഡപത്തിലാണ് ഏഴരപ്പൊന്നാന ദര്‍ശനം നല്‍കി എഴുന്നള്ളിയിരിക്കുന്നത്.
ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ ഭഗവാന് വലിയ കാണിക്ക സമര്‍പ്പിക്കുന്ന വേളയില്‍ പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ ഭഗവാന്റെ തിടമ്പ് കൊണ്ടുവന്ന് വയ്ക്കും. ഇതിന്റെ വലത് ഭാഗത്ത് മൂന്നും ഇടത് വശത്ത്‌നാലും പൊന്നാനകളെ ഇരുത്തും. തിടമ്പിന്റെ താഴെയാണ് അരപ്പൊന്നാനയുടെ സ്ഥാനം.എട്ട് ദിക്കിലെ ഗജങ്ങളെയാണ് ഏഴരപ്പൊന്നാന പ്രതിനിധീകരിക്കുക. ഐരാവതം, പുണ്ഡീരകം, കൗമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൗമന്‍, വാമനന്‍ എന്നിവയാണ് അഷ്ടദിക് ഗജങ്ങള്‍. വാമനനന്‍ ചെറുത് ആയതിനാല്‍ അരപൊന്നാനയായി.
തിരുവിതാംകൂര്‍ മഹാരാജാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ നേര്‍ച്ചയാണ് ഏഴരപ്പൊന്നാന. പക്ഷേ ഗജ വിഗ്രഹങ്ങളുടെ പണി തീര്‍ക്കുന്നതിന് മുമ്പേ തിരുമനസ് നാടുനീങ്ങി. കാര്‍ത്തികതിരുനാള്‍ തിരുമനസിനായിരുന്നു തുടര്‍ന്ന് രാജപദവി. അദ്ദേഹം അനന്തഗോപാലന്‍ എന്നുപറയുന്ന ജീവനുള്ള ആനയെ ശ്രീപത്മനാഭനന്റെ നടയ്ക്ക് വച്ച ശേഷം ഏഴരപ്പൊന്നാനയെ ഏറ്റുമാനൂരില്‍ നടയ്ക്ക് വച്ചു.
കുംഭ മാസത്തിലെ രോഹിണി നാളില്‍ മഹാദേവന്‍ ശരഭ മൂര്‍ത്തിയായി വന്ന് ഇന്ദ്രന്റെ ബ്രഹ്‌മഹത്യാപാപം തീര്‍ത്തു എന്നാണ് വിശ്വാസം. ഈ സമയത്ത് എല്ലാ ദേവതകളും
ഇവിടെ സന്നിഹിതരാകുന്നതിനാല്‍ സര്‍വ ദേവീ ദേവന്മാരുടെയും അനുഗ്രഹത്തിന് ഏഴരപ്പൊന്നാന ദര്‍ശനം അത്യുത്തമം ആണത്രേ. അതിനാല്‍ ഈ സന്ദര്‍ഭത്തില്‍ ശ്രീ പരമേശ്വരനെ ദര്‍ശിച്ച് കാണിക്ക സമര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ഭക്തജനങ്ങളാണ്
എത്തുന്നത്.
എട്ടും പത്തും ഉത്സവ ദിനങ്ങളില്‍ ഏഴരപ്പൊന്നാനയെ പുറത്തെഴുന്നള്ളിക്കും. വിഷു ദിവസം അരപ്പൊന്നാനയെ ദര്‍ശനത്തിന് വയ്ക്കും.