പഠനസ്ഥലം പൂജാമുറി പോലെ

തീന്‍മുറിയിലിരുന്ന് പഠിക്കുക, ടിവി കണ്ട് എന്തെങ്കിലും കൊറിച്ചുകൊണ്ട് പഠിക്കുക. എന്തിന് ടോയ്ലെറ്റില്‍ പോലുമിരുന്ന് പഠിക്കുന്നവരുടെ കാലമാണിത്. എന്നാല്‍, പഠനസ്ഥലം പൂജാമുറിപോലെ ശുദ്ധമായി സൂക്ഷിക്കണമെന്നാണ് പഴമക്കാര്‍ പറയുന്നത്. പുസ്തകം സരസ്വതീദേവിയാണ്

author-image
subha Lekshmi b r
New Update
പഠനസ്ഥലം പൂജാമുറി പോലെ

തീന്‍മുറിയിലിരുന്ന് പഠിക്കുക, ടിവി കണ്ട് എന്തെങ്കിലും കൊറിച്ചുകൊണ്ട് പഠിക്കുക. എന്തിന് ടോയ്ലെറ്റില്‍ പോലുമിരുന്ന് പഠിക്കുന്നവരുടെ കാലമാണിത്. എന്നാല്‍, പഠനസ്ഥലം പൂജാമുറിപോലെ ശുദ്ധമായി സൂക്ഷിക്കണമെന്നാണ് പഴമക്കാര്‍ പറയുന്നത്. പുസ്തകം സരസ്വതീദേവിയാണ്. ആ സരസ്വതീ സാന്നിധ്യത്തെ ഭക്ഷണമേശയിലും വിസര്‍ജ്ജ്യസാന്നിധ്യമുളളിടത്തും കൊണ്ടുപോകുന്നത് പാപമാണ്. പഠനമുറി അഥവാ സ്ഥലം ദിനവും തുളസീതീര്‍ത്ഥം തളിച്ച് ശുദ്ധീകരിക്കണം. ഇരിപ്പിടത്തിന് മുന്നിലായി സരസ്വതീദേവിയുടെ ചിത്രം ആവാം. ദീപത്തിന്‍റെ സാന്നിധ്യത്തില്‍ പഠിച്ചാല്‍ഫലമേറുമത്രേ. കാരണം, ദീപം പ്രസരിപ്പിക്കുന്നത് പോസിറ്റീവ് എനര്‍ജിയാണല്ലോ. പഠിക്കുന്നതിന് മുന്പ് ഒരു അഗര്‍ബത്തി കത്തിച്ചുവയ്ക്കുന്നത് നന്ന്.

Astro