/kalakaumudi/media/post_banners/e1379c40f0dce0dfdac91b76073d00a991252f3f51e033b9330636b7e5e99e9c.jpg)
ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പമ്പാസംഗമം എട്ടിന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും. മൂന്ന് പവിത്രനദികളുടെ സംഗമസ്ഥാനമായ ത്രിവേണിയിലെ പമ്പാ രാമമൂര്‍ത്തി മണ്ഡപത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. മന്ത്രി ജി സുധാകരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,ആന്റോ ആന്റണി എം പി, രാജു എബ്രഹാം എം എല്‍എ ,ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ,അംഗം രാഘവന്‍ എന്നിവര്‍ സംബന്ധിക്കും അജയ് തറയില്‍ ഉപഹാര സമര്‍പ്പണം നടത്തും.
ഒന്‍പതിന് ശബരിമല തീര്‍ഥാടന സാക്ഷാത്ക്കാരം എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ പ്രമുഖ ചരിത്ര ഗവേഷകനായ ഡോ .എം ജി ശശി ഭൂഷണ്‍ വിഷയാവതരണം നടത്തും .അഖില ഭാരത അയ്യപ്പ സേവാ സംഘം പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള,ഉപാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ,ദേവസ്വം റിക്രൂട്ട് മെന്റ് ചെയര്‍മാന്‍ എം .രാജഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും .
വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം തമിഴ്‌നാട് മുഖ്യമന്ത്രി ഒ .പനീര്‍ സെല്‍വം ഉദ്ഘാടനം ചെയ്യും .പുതുച്ചേരി മുഖ്യമന്ത്രി വി .നാരായണ സ്വാമി മുഖ്യാതിഥിയാകും .സംസ്ഥാന വനം മന്ത്രി കെ രാജു, കര്‍ണ്ണാടക ഊര്‍ജ മന്ത്രി ഡി കെ ശിവകുമാര്‍ ,ആന്ധ്രാ എന്‍ഡോവ് മെന്റ് മന്ത്രി പി മാണിക്യല റാവു ,തെലുങ്കാന മന്ത്രി എ .ഇന്ദ്രകിരണ്‍ റെഡ്ഢി ,കര്‍ണ്ണാടക മന്ത്രി രുദ്രപ്പ മാനപ്പ ലമണി ,വി എസ് ശിവകുമാര്‍ എം എല്‍ എ ,ദേവസ്വം ബോര്‍ഡ് അംഗം കെ രാഘവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും .ശബരിമലയുടെ തത്ത്വമസി എന്ന സന്ദേശം ലോകമെമ്പാടും പകര്‍ന്നുനല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആത്മീയ സാംസ്‌ക്കാരിക സംഗമം സംഘടിപ്പിക്കുന്നത് .