അശ്വതി നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം എങ്ങനെ?

ഗുണ​ഫ​ല​ങ്ങള്‍ കു​റ​ഞ്ഞും ദോഷ​ഫ​ല​ങ്ങള്‍ കൂ​ടു​ത​ലും അ​നു​ഭ​വി​ക്കുന്ന അവ​സ്ഥ​യി​ലാ​യി​രി​ക്കും അ​ശ്വ​തി​ന​ക്ഷ​ത്ര​ക്കാര്‍. സാന്പ​ത്തിക നേ​ട്ടം, ഭൂ​സ്വ​ത്ത് ല​ഭി​ക്കു​ക, ശാ​രീ​രിക ക്ഷ​മത എ​ന്നീ ഗുണ​ഫ​ല​ങ്ങ​ളും,

author-image
subbammal
New Update
അശ്വതി നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം എങ്ങനെ?

ഗുണഫലങ്ങള്‍ കുറഞ്ഞും ദോഷഫലങ്ങള്‍ കൂടുതലും അനുഭവിക്കുന്ന അവസ്ഥയിലായിരിക്കും അശ്വതിനക്ഷത്രക്കാര്‍. സാന്പത്തിക നേട്ടം, ഭൂസ്വത്ത് ലഭിക്കുക, ശാരീരിക ക്ഷമത എന്നീ ഗുണഫലങ്ങളും, പലവിധ കഷ്്ടപ്പാടുകള്‍, സാന്പത്തികനഷ്ടം, ബന്ധുവിരഹം എന്നീ ദോഷഫലങ്ങളും ഇടവിട്ടനുഭവിക്കും. ചിങ്ങത്തില്‍ കര്‍മ്മതടസ്സം, കഠിനാധ്വാനം, ദുഷ്പ്രവൃത്തികളില്‍ താല്പര്യം, നിയമപ്രശ്നങ്ങളില്‍ ഇടപെടേണ്ട അവസ്ഥ. കന്നിയില്‍ ശത്രുക്കളുടെ മേല്‍ വിജയം, രോഗമുക്തി അപ്രതീക്ഷിത കാര്യസാധ്യം. തുലാത്തില്‍ ഉദരരോഗം, ഭാര്യയുമായി കലഹമോ, വേര്‍പിരിയലോ ഉണ്ടാകും. കുടുംബസ്വത്തു സംബന്ധമായ തര്‍ക്കങ്ങളുണ്ടാകും. വൃശ്ചികത്തില്‍ സര്‍ക്കാരില്‍ നിന്നും പ്രതികൂലമായ ഇടപെടലുകള്‍, കുടുംബത്തിലും സുഹൃത്തുക്കളുമായി കലഹം, സദാ മനോദു:ഖവും ഭയവും കാര്യവിഘ്നവും ഫലം. ധനുവില്‍ സന്താനങ്ങളില്ളാത്തവര്‍ക്ക് സന്താനലബ്ധി സന്താനങ്ങളെക്കൊണ്ട് സന്തോഷം. സാന്പത്തിക നഷ്ടം, ഉഷ്ണരോഗങ്ങള്‍. വിദേശയാത്രാശ്രമം സഫലമാകും. മകരത്തില്‍ തൊഴില്‍ പുരോഗതി, ഉദ്യോഗലബ്ധി, ബന്ധുക്കളുമായി കലഹം. പൊതുപ്രവര്‍ത്തകര്‍ക്ക് അംഗീകാരവും ആദരവും. രോഗക്ളേശമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം. മീനത്തില്‍ സ്വപ്രവൃത്തികള്‍ നിര്‍ഭയമായി നിറവേറ്റും. സാന്പത്തിക നഷ്ടം ഉണ്ടാകും. ബന്ധുക്കളുമായി കലഹം, പനി മൂലം ക്ളേശം. മേടത്തില്‍ അനുഭവിച്ചുകൊണ്ടിരുന്ന ഭൂസ്വത്ത് അന്യാധീനപ്പെടും. ശിരോരോഗങ്ങള്‍, തൊഴിലില്‍ ആയാസകരമായ അവസ്ഥ, മുന്‍കോപത്തോടുകൂടിയ പെരുമാറ്റം വാക്കുകളാല്‍ ശത്രുത ഇവ ഉണ്ടാകും. ഇടവമാസത്തില്‍ ഉദ്യമങ്ങളില്‍ വിജയം, സന്തോഷം, സ്ത്രീകള്‍ക്ക് സ്വര്‍ണ്ണലാഭം കളത്രസുഖം പൊതുവെ ഐശ്വര്യപ്രദമായ അനുഭവങ്ങളുണ്ടാകും. മിഥുനത്തില്‍ സാന്പത്തികമായി നേട്ടമുണ്ടാകുമെങ്കിലും ബന്ധുക്കളുമായി അകല്‍ച്ചയോ വിരഹമോ അനുഭവിക്കും. ഉദര രോഗങ്ങളും ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനവുമുണ്ടാകും. കര്‍ക്കടകത്തില്‍ കുടുംബത്തില്‍ അസ്വസ്ഥത, ഭാര്യയുമായി അഭിപ്രായവ്യത്യാസം, രോഗദുരിതം.

പരിഹാരം: ദോഷപരിഹാരമായി അശ്വതിനാളില്‍ കൂട്ടുഗണപതിഹോമം, മാസത്തില്‍ ഒരു വ്യാഴാഴ്ച വിഷ്ണുവിന് പാല്‍പ്പായസം, ആയില്യം നാളില്‍ നാഗര്‍ക്ക് നൂറുംപാലും ""ശുക്ളാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ' എന്ന ധ്യാനം 11 പ്രാവശ്യം പ്രഭാതത്തില്‍ ചൊല്ളുക.

Aswathy kollavarsham chingam astro