/kalakaumudi/media/post_banners/93479837a29d408c006ff64cdd3f6cb5f17c1dc2777f70fd85619b5e6c7f885b.jpg)
ശിവപൂജയ്ക്ക് ഏറ്റവും ഉത്തമമാണ് കൂവളത്തില. അഞ്ച് ഇതളുകളുളള കൂവളത്തില കൊണ്ട് ഭഗവാനെ പൂജിച്ചാല്‍ ശിവാനുഗ്രഹം നിശ്ചയമെന്നാണ് വിശ്വാസം. മേരുപര്‍വ്വതത്തിന് സമീപംദേവി പാര്‍വ്വതിയുടെ വിയര്‍പ്പുതുളളികള്‍ വീണ സ്ഥലത്താണ് കൂവളം മുളച്ചതെന്നാണ് വിശ്വാസം. ഇതിന്‍റെ ഇലകള്‍ക്ക് വല്ലാത്ത കുളിര്‍മ്മയായതിനായ ക്ഷിപ്രകോപിയായ ഭഗവാനെ കൂവളപത്രങ്ങള്‍കൊണ്ട് പൂജിച്ചാല്‍ ഭഗവാന്‍ അതിവേഗം പ്രസാദിക്കുമെന്നും വിശ്വാസമുണ്ട്. ആയതിനാല്‍ ശിവപൂജയ്ക്ക് കൂവളത്തില നിര്‍ബന്ധമാണ്.
പശുവിന്‍ പാല്‍, തൈര്, നെയ്യ്, ചാണകം, ശുദ്ധമായ അഗ്നി, ശര്‍ക്കര ഉണ്ടാക്കുന്നതിന് മുന്പുളള ശര്‍ക്കര പാനി, സ്വര്‍ണ്ണം, അഴുക്കില്ലാത്ത ചെന്പ് എന്നിവയും ശിവപൂജയ്ക്ക് ഉത്തമമാണ്.