/kalakaumudi/media/post_banners/28c3ee45a1ecc4cfad6ee8a26a1b6e933f39e6108c1f9d28acfa3cf8b620f44d.jpg)
ഈയിടെ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്‍റെ സന്ദര്‍ശനത്താല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ക്ഷേത്രമാണ് കുച്ചനൂര്‍ ശനീശ്വരന്‍ കോവില്‍. ശനിദോഷമകലാന്‍ ഇവിടെ വന്ന് യഥാവിധി വഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം. തമിഴ്നാട് ഉത്തമപാളയം താലൂക്കില്‍ തേനി ജില്ലയിലാണ് ഈ ക്ഷേത്രം. സുരഭി നദിക്കരയിലാണ് ക്ഷേത്രം. ക്ഷേത്രഐതിഹ്യം മണിനഗരം രാജധാനിയാക്കി കുലിംഗനാട് വാണരുളിയിരുന്ന ദിനകര രാജാവുമായി ബന്ധപ്പെട്ടതാണ്. ശനീശ്വരന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ക്ഷേത്രനിര്‍മ്മിതിയെന്നും ഭഗവാന്‍റെ അനുഗ്രഹത്താല്‍ ചെന്പകനല്ലൂരില്‍ പ്രത്യക്ഷമായ സ്വയംഭൂ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. സ്വയംഭൂ വിഗ്രഹം കണ്ട സ്ഥാനത്ത് ഭഗവാന്‍റെ നിര്‍ദ്ദേശപ്രകാരം പുല്‍ക്കുടിലാണ് നിര്‍മ്മിച്ചത്. തമിഴില്‍ പുല്‍ക്കുടിലിന് കുച്ചു എന്നാണ് പറയുന്നത്. കുച്ചിനുള്ളിലെ ദേവസാന്നിധ്യത്തെ കുച്ചന്‍ എന്നും സ്ഥലം കുച്ചനൂരെന്നും അറിയപ്പെട്ടു.
ഇവിടെയെത്തുന്ന ഭക്തര്‍ ആദ്യം സുരഭി നദിയില്‍മുങ്ങികുളിച്ച് ഗണപതിയെ വണങ്ങുന്നു. പിന്നെ പൊരിയും മലരും കൊടിമരത്തിനു ചുവട്ടില്‍ നിക്ഷേപിക്കണം. കൈയിലുള്ള കാകരുപം 9സമീപത്തെ കടകളില്‍ വാങ്ങാന്‍ കിട്ടും) മൂന്നുതവണ തലയ്ക്കു മുകളില്‍ വലതുവശത്തേക്കും പിന്നെ ഇടതുവശത്തേക്കും ചുഴറ്റി ശനീശ്വര സന്നിധിയില്‍ സമര്‍പ്പിക്കണം. എന്നിട്ട് എള്ളും തിരിയും കത്തി്ച്ച് വെക്കണം. അതിനുശേഷം ശനിദോഷമകലാന്‍ പേരും നാളും പറഞ്ഞ് അര്‍ച്ചന നടത്താം. ശനിയാഴ്ചകളില്‍ അഭൂതപൂര്‍വ്വമായ തിരക്കാണിവിടെ. തമിഴകത്തെ ആടി മാസത്തെ എല്ളാ ശനിയാഴ്ചകളിലുമായാണ് ഇവിടെ ഉത്സവം കൊണ്ടാടുന്നത്.