ഈ വര്‍ഷത്തിലെ അവസാനത്തെ സൂര്യഗ്രഹണം

നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം കാണാന്‍ സാധിക്കുമെങ്കിലും സൂര്യരശ്മികള്‍ കണ്ണില്‍ പതിക്കുന്നത് പ്രതികൂലഫലമുണ്ടാക്കിയേക്കാം.

author-image
parvathyanoop
New Update
ഈ വര്‍ഷത്തിലെ അവസാനത്തെ സൂര്യഗ്രഹണം

ഈ വര്‍ഷത്തിലെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ സൂര്യഗ്രഹണം കാണാന്‍ കഴിയും.സൂര്യഗ്രഹണത്തിന് ഇന്ത്യയില്‍ ഒരു പ്രത്യേകത കൂടി.ഒരു ദശാബ്ദത്തിനിടെ ഇന്ത്യയില്‍ ആദ്യമായാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നത്.

മാത്രമല്ല, അടുത്ത പത്ത് വര്‍ഷത്തേക്ക് ഇന്ത്യയില്‍ ഇനിയൊരു ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുകയുമില്ല.സൂര്യന്‍, ചന്ദ്രന്‍, ഭൂമി എന്നിവ കൃത്യമായി വിന്യസിക്കാതിരിക്കുകയും സൂര്യന്റെ ഉപരിതലത്തിന്റെ ഒരു ചെറിയ ഭാഗത്ത് ഇരുണ്ട നിഴല്‍ പ്രകടമാകുകയും ചെയ്യുമ്പോഴാണ്‌ഴാണ് ഭാഗിക സൂര്യഗ്രഹണമുണ്ടാകുന്നത്.

സൂര്യന്റെയും ചന്ദ്രന്റെയും മദ്ധ്യത്തിലൂടെ കടന്നു പോകുന്ന രേഖ ഭൂമിയില്‍ സ്പര്‍ശിക്കാതെ പോകുന്നു എങ്കില്‍ അങ്ങനെയുള്ള ഗ്രഹണം നടക്കുന്ന സമയത്ത് ഭൂമിയില്‍ ഒരിടത്തും പൂര്‍ണ്ണ സൂര്യഗ്രഹണം കാണാന്‍ കഴിയില്ല. ഇതിനു ഭാഗിക സൂര്യഗ്രഹണം എന്നു പറയുന്നു. തുടക്കം, അത് പരമാവധി എത്തല്‍, ഒടുക്കം എന്നിങ്ങനെ ഭാഗിക സൂര്യഗ്രഹണത്തിന് മൂന്ന് ഘട്ടങ്ങളാണുള്ളത്.

ഏപ്രില്‍ 30 നായിരുന്നു ആദ്യ ഭാഗിക സൂര്യഗ്രഹണം സംഭവിച്ചത്. ഇനി അടുത്ത സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകണമെങ്കില്‍ 2031 വരെ കാത്തിരിക്കണം.സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിന് മുമ്ബ് ചില മുന്‍കരുതലുകള്‍ കൂടി സ്വീകരിക്കേണ്ടതുണ്ട്.

നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം കാണാന്‍ സാധിക്കുമെങ്കിലും സൂര്യരശ്മികള്‍ കണ്ണില്‍ പതിക്കുന്നത് പ്രതികൂലഫലമുണ്ടാക്കിയേക്കാം. അതിനാല്‍, ഗ്രഹണം കാണാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗം എക്ലിപ്സ് ഗ്ലാസുകള്‍ പോലെയുള്ള സോളാര്‍ ഫില്‍ട്ടറുകള്‍ ഉപയോഗിക്കുക എന്നതാ

today solar eclipse