/kalakaumudi/media/post_banners/19e4c5f28b114cb427575ef88b5b818022b053d790432bb57f828c3150cdb277.jpg)
തലസ്ഥാന നഗരിയില്‍ , പട്ടത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മാങ്കുളം ശ്രീ പരാശക്തി ദേവി ക്ഷേത്രം.ക്ഷേത്രം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആചാര്യന്‍ ശ്രീ ആനന്ദ് നായരുടെ കാര്‍മികത്വത്തില്‍ മഹാചണ്ഡികാ ഹവനം ഇന്ന് നടക്കും . തീവ്രതയാര്‍ന്ന പൂജാവിധികളില്‍ ഒന്നാണ് മഹാചണ്ഡികാ ഹവനം.
അമ്മയെ പോലെ നിലകൊള്ളുകയും പ്രകൃതിയേയും ഭക്തരേയും സംരക്ഷിക്കുകയും ചെയ്യുന്ന ദേവിയുടെ മുന്നിലെ ഹവന കുണ്ഠത്തിലെ അഗ്‌നിയില്‍ ഭക്തരുടെ ആവലാതികള്‍ പൂജാ വസ്തുക്കളായി സമര്‍പ്പിച്ച് നിക്ഷേപിക്കും. ഓരോ ഭക്തരുടേയും ആവലാതികളും വിശുദ്ധാഗ്‌നിയില്‍ എരിഞ്ഞടങ്ങും.സമസ്ത ലോകത്തിന്റേയും ശാന്തിയാണ് മഹാചണ്ഡികാ ഹവനത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
നൂറ്റാണ്ടിലൊരിക്കല്‍ നടക്കുന്ന മഹാകാളികാ യാഗത്തിന്റെ യാഗബ്രഹ്മനായിരുന്ന ആനന്ദ് നായരാണ് മഹാചണ്ഡികാ ഹവനത്തിന്റേയും ഹവനബ്രഹ്മന്‍.വേദ വിധിപ്രകാരങ്ങളില്‍ അണുകിട വ്യതിചലിക്കാത്ത ഹവനസങ്കല്‍പവും പൂജകളുമാണ് ആനന്ദ് നായരുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്നത്.മഹാചണ്ഡികാ ഹവനം കാണുന്നത് തന്നെ പുണ്യമാണ്.ക്ഷേത്രവും ക്ഷേത്ര പരിസരവും ഹവനമന്ത്രങ്ങളാല്‍ പാവനമാകും.
ഹവനധൂപത്താല്‍ മണ്ണും വിണ്ണും വിശുദ്ധമായി തീരും.മഹാനവമി ദിവസം മാങ്കുളം ശ്രീ പരാശക്തി ദേവിയുടെ മുന്നില്‍ തൊഴുത് പൂജാദ്രവ്യങ്ങള്‍ വാങ്ങി മഹാചണ്ഡികാ ഹവന കുണ്ഠത്തില്‍ അര്‍പ്പിച്ചാല്‍ എല്ലാ സങ്കടവും അവസാനിക്കും.ദു:ഖങ്ങളും ദുരിതങ്ങളും ഒന്നാകെ അഗ്‌നിയില്‍ എരിഞ്ഞടങ്ങും.മഹാ ചണ്ഡികാ ഹവനത്തില്‍ പങ്കെടുക്കുന്ന ഭക്തരുടെ ജീവിതത്തില്‍ വിജയ ദശമി ദിനം മുതല്‍ വിജയം മാത്രമായിരിക്കും അനുഭവപ്പെടുക.
ഐതിഹ്യം
ഒരിക്കല്‍ പോലും പൂജകള്‍ ചെയ്തിട്ടില്ലാത്ത,മന്ത്രങ്ങള്‍ ചൊല്ലിയിട്ടില്ലാത്ത,തമിഴ് സംസാരിച്ചിട്ടില്ലാത്ത,സാധാരണക്കാരനായ ഒരാള്‍ കൊടുങ്ങല്ലൂര്‍ ദേവിയെ തൊഴുതിട്ട് വരുന്ന വഴിയില്‍ കണ്ട,നിലാവ് പോലെ പുഞ്ചിരിക്കുന്ന വൃദ്ധയില്‍ നിന്ന് കിട്ടിയ അനുഗ്രഹവുമായി വീട്ടിലെത്തി.അന്നു മുതല്‍ അയാള്‍ തമിഴില്‍ സംസാരിക്കുകയും മന്ത്രങ്ങള്‍ ചൊല്ലുകയും പൂജകള്‍ ചെയ്യുകയും ചെയ്യാന്‍ തുടങ്ങി.
ഇതെല്ലാം കണ്ട് വീട്ടിലുള്ളവരും നാട്ടിലുള്ളവരും ആദ്യം അമ്പരന്നെങ്കിലും പിന്നീട് അയാളുടെ അനുഗ്രഹം തേടാന്‍ വരി നിന്നു. കണ്ടറിഞ്ഞവരുടെ അനുഭവങ്ങള്‍ കേട്ടറിഞ്ഞവരിലൂടെ ദേശങ്ങള്‍ കടന്നും ചെന്നു. ദൂരദേശത്ത് നിന്നു പോലും ഭക്തരെത്താന്‍ തുടങ്ങിയതോടെ മാങ്കുളം ശ്രീ പരാശക്തി ദേവിയുടെ ശക്തിയില്‍ അഭയം തേടുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ കൂടി കൊണ്ടേയിരിക്കുകയാണ്.
വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍,ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങി പ്രശ്‌നങ്ങളില്‍ പെട്ടുഴലുന്നവര്‍ക്കുള്ള ആത്മീയ പരിഹാരമാണ് മാങ്കുളം ശ്രീ പരാശക്തി ദേവീ ക്ഷേത്രം.
തിരുവനന്തപുരത്ത് പൗര്‍ണമി കാവില്‍ മഹാകാളികായാഗം, ചെമ്പകമംഗലം ദേവീ ക്ഷേത്രത്തില്‍ മഹാരുദ്രഭൈരവീയാഗം എന്നീ മഹാ യാഗങ്ങള്‍ക്ക് യാഗ ബ്രഹ്മനായി നേതൃത്വം വഹിച്ച ആചാര്യന്‍ ശ്രീ ആനന്ദ് നായരുടെയും ബ്രഹ്മശ്രീ വേദാഗ്‌നി അരുണ്‍ സൂര്യഗായത്രി, ബ്രഹ്മശ്രീ ബാബു രാമകൃഷ്ണ ശര്‍മ, അണ്ടൂര്‍ വൈകുണ്ഡമഠം രജീഷ് ദേവനാരായണ തുടങ്ങി മറ്റ് പ്രമുഖ ആചാര്യന്മാരുടെയും മുഖ്യ കാര്‍മികത്വത്തില്‍ ആണ് ഈ ഹവനം നടക്കുന്നത്.
12100 പൂജകള്‍ക്ക് സമാനമായിട്ടുള്ളതും സര്‍വ്വ ദോഷ നിവാരണത്തിനായിട്ടുള്ളതും ഐശ്വര്യപൂര്‍ണമായ ഒരു ജീവിതം പ്രധാനം ചെയ്യുന്നതിനുമായിട്ടുള്ള 'മഹാ ചണ്ഡികാ ഹവനം' ഒക്ടോബര്‍ 3, 4 തീയതികളില്‍ പട്ടം മാങ്കുളം ശ്രീ പരാശക്തി ദേവീ ക്ഷേത്ര തിരു സന്നിധിയില്‍ നടക്കുന്നു. താന്ത്രിക വൈദിക സമ്മിശ്ര പ്രകാരം നടക്കുന്ന ഈ മഹാ ചണ്ഡികാ ഹവനത്തില്‍ ക്ഷിപ്രപ്രസാധിനിയും ഭക്ത വത്സലയും ആപത് രക്ഷകയുമായ ശ്രീ മഹാചണ്ടികയെ ജപിച്ചു ഹവന അഗ്‌നിയില്‍ അര്‍പ്പിക്കുന്ന ഓരോ ദ്രവ്യവും നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളെയും, ദുരിതങ്ങളെയും സര്‍വ്വരോഗങ്ങളെയും അകറ്റി ഐശ്വര്യ പൂര്‍ണവും ആരോഗ്യസമൃത്തവുമായ ഒരു ജീവിതത്തോടൊപ്പം ആഗ്രഹ സഫലീകരണവും നടത്തുന്നു.
മഹാ ചണ്ഡികാ ഹോമത്തിന്റെ ഭാഗമാകുന്ന കന്യകമാരുടെ വിവാഹം വേഗത്തില്‍ നടക്കുകയും സുമംഗലികള്‍ ദീര്‍ഘസുമംഗലിയായിരിക്കുകയും ചെയ്യുമെന്നാണ് പ്രമാണം. ജന്മ നക്ഷത്ര ദോഷം, നവഗ്രഹ ദോഷം, വാസ്തു ദോഷം, ചൊവ്വാ ദോഷം, ശനി ദോഷം , മംഗല്യ തടസ്സം എന്നിവ നിവാരണം ചെയ്യുന്നു. കുടുംബ ഐക്യം, ദീര്‍ഘയുസ്സ്, ആരോഗ്യം, സന്തോഷം എന്നിവക്കൊപ്പം എല്ലാവിധ ഐശ്വര്യവും പ്രദാനം ചെയ്യാന്‍ ഈ മഹാ ചണ്ഡികാ ഹവനത്തിനു സാധിക്കും .
മഹാ ചണ്ഡികാ ഹവനത്തില്‍ സര്‍വ്വ ഐശ്വര്യത്തിനും സര്‍വ്വ വിജയത്തിനും വേണ്ടി കുമാരി പൂജ, കന്യകപൂജ, സുമംഗലിപൂജ, ദമ്പതിപൂജ, മാoഗല്യപൂജ ബ്രാഹ്മണ പൂജ എന്നിവയും നടത്തുന്നു.സൃഷ്ടി, സ്ഥിതി ,സംഹാരം ,തിരോധാനം, അനുഗ്രഹം എന്നീ പഞ്ചകൃത്യങ്ങളുടെ നായികയും പ്രപഞ്ചസൃഷ്ടി കുണ്ഡലിനി ശക്തിയുമായ ആദിപരാശക്തിയുടെ മഹാകാളി മഹാലക്ഷ്മി മഹാസരസ്വതി മഹാ ദുര്‍ഗ മഹാമാരി എന്നീ പഞ്ചമൂര്‍ത്തികളുടെ സമ്മിശ്ര ഭാവത്തിന് മഹാചണ്ഡിക എന്നാണ് പറയുന്നത്.
ലോക നന്മയ്ക്കായി പ്രാരംഭം കുറിച്ച് മഹാജണ്ഡികാ ഹവനും കലിയുഗത്തിലെ ജീവ രാശികളുടെ സര്‍വ്വദോഷപരിഹാരത്തിനുള്ള ഒറ്റമൂലിയാണ്.നമ്മുടെ കുടുംബത്തിലെ മണ്‍മറഞ്ഞുപോയ പൂര്‍വികരുടെ ആത്മാവിന് നിത്യശാന്തി നല്‍കി സര്‍വ്വവും നമ്മളില്‍ നിന്ന് അകറ്റി ഭക്തിയുടെ ശക്തമായ അഭാവവും തേജസ് പ്രദാനം ചെയ്യാനും സാധിക്കും ഈ ഹവനത്തിന്.