/kalakaumudi/media/post_banners/3f078a84e45b45ea9816d10c6d9b29aa163f49dcd0301d3c99b8d0f3cc6770d3.jpg)
ഒരു വീടിനെ സംബന്ധിച്ച് അതിപ്രധാനമാണ് അതിന്‍റെ മുഖ്യവാതില്‍. വാസ്തുശാസ്ത്രപ്രകാരമാണ് പ്രധാനവാതില്‍ സ്ഥാപിക്കാന്‍. പ്രധാനവാതില്‍ സാധാരണയായി വീടിന്‍റെ മധ്യഭാഗത്തായി വരുന്നതാണ് ഉചിതം. എന്നാലും ഓരോ വീടിന്‍റെയും സ്ഥാനമനുസരിച്ച് ഇചില്‍ വ്യത്യാസം വരാം. പ്രധാനവാതില്‍ സ്ഥാപിക്കുന്നതിന് ദിവസം നോക്കി പ്രത്യേക ചടങ്ങുകള്‍ നടത്തേണ്ടതുണ്ട്. ഉച്ചയ്ക്ക് മുന്പു തന്നെ വാതില്‍ സ്ഥാപിക്കുകയും വേണം. പ്രധാനവാതില്‍ നല്ല മരത്തിന്‍റെ തടികൊണ്ട് വേണം പണിയാന്‍. അതില്‍ കേടുപാടുകള്‍ പാടില്ല. പ്രധാനവാതില്‍ സ്ഥാപിച്ച ശേഷം കേടുപാടുകള്‍ കണ്ടാല്‍ പരിഹാരകര്‍മ്മങ്ങള്‍ നടത്തി വാതില്‍ മാറ്റണം.